Wednesday, April 30, 2025
Homeകഥ/കവിതപ്രണയ വാർഷീക ചിന്തകൾ ... (കവിത) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

പ്രണയ വാർഷീക ചിന്തകൾ … (കവിത) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

നമ്മൾ പരസ്പരം നേടിയതിന്റെ
ഓർമ്മ പുതുക്കലാണിന്ന്
ഒരിക്കലും ഒത്തുപോകില്ലിവരെന്നു
പറഞ്ഞവരിന്നു പറയുന്നു
അവരെ നോക്കി പഠിക്കാൻ …
എന്റെ ചിന്തകൾക്ക് നിന്റെ
ചിരികളാണ് നിറം കൊടുക്കുന്നതെന്ന്
എത്രപേർക്കറിയാം ?
മനസുകൊണ്ട്
നാം എത്രയോ അടുത്ത്
നിൽക്കുന്നുവെങ്കിലും
അവരിൽ ചിലർ സംശയം പറയുന്നത്
കാണുമ്പോൾ ഒന്ന് കൂടി പറയാം
മനസ്സിൽ നിന്നാണ്
പ്രണയമുണ്ടാകുന്നത് അത്
പഴകുംതോറും ദൃഢമാകുന്നു
കഴിഞ്ഞകാലമോ ആകുലതകളോ
നമ്മെ പിന്നോട്ടടിക്കുന്നതേയില്ല ..
നിന്നോടൊത്തുള്ള
ദിനങ്ങളോരോന്നുമെനിക്ക്
ആഘോഷമാകുമ്പോൾ
നമുക്കിടയിലെ രസതന്ത്രം
അവരെ അസ്വസ്ഥരാക്കുന്നു
അവർക്കറിയില്ലല്ലോ പ്രവാസ
ചൂടിലെ പ്രണയ മഴകൾ
നാമൊരുമിച്ചു നനയുന്നത് ..
കൂട്ടിനായുള്ള മൂന്ന് പേരും കൂടെ
നടക്കുമ്പോൾ ഭാവിയെക്കുറിച്ചു
വാതോരാതെ നീ പറയുന്നതും
എനിക്കതിലുള്ള ഉത്കണ്ഠകൾ
പങ്കുവെക്കുന്നതും നമ്മുടെ
ദിനചര്യയാകുന്നു ..
നീ നീ ആയതും ഞാൻ ഞാനായതും
നമ്മളൊന്നായതുകൊണ്ടാണെന്നു
അവർ അടക്കം പറയുന്നു .
ഇനിയും എത്രയോ പ്രണയ വർഷങ്ങൾ
നമുക്കൊരുമിച്ചു കഴിയാനായി
ജാഗ്രതയോടെ മുന്നേറാം.

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ