പ്രണാമം… മഹാത്മാവേ.. പ്രണാമം..
കാവ്യകുലപതീ.. പ്രണാമം…
അങ്ങുതൻ അന്തരാത്മാവിൻ
നിത്യശാന്തിക്കായ് പ്രാർത്ഥിപ്പു
ഞങ്ങളും
അമ്മമലയാളത്തിൻ പ്രണാമം…
അങ്ങുതൻ തൂലിക തുമ്പിൽനിന്നും
വിരിഞ്ഞ കാവ്യകുസുമങ്ങളും..
കല്ലോലജാലങ്ങളാം ഗാനങ്ങളും..
വിപ്ലവചിന്തിൻ ഉതിർമണി മുത്തുകളും
മലയാണ്മതൻ മകുടോഹാരമായ്
കൈരളിക്കേകിയ മഹാകവി പ്രണാമം..
ഇനിയും കുറിക്കുവാനേറെ
നേർക്കാഴ്ചതൻ കാവ്യസരണികൾ
ബാക്കിനിൽക്കേ..
ജീവിതത്തിരനാടകം പൂർത്തിയാക്കി
മറ്റൊരു ലോകത്തിൽ
കാവ്യപ്രപഞ്ചം തീർക്കുവാൻ,
പോയ്മറഞ്ഞ..
മഹാനുഭാവാ അങ്ങേയ്ക്ക് സ്വസ്തി..
ശുദ്ധസംഗീതത്തിൻ ഗരിമയും
തനിമയും കൈവിടാതെ
ഭാവസാന്ദ്രഗീതികൾ കൈരളിക്കേകി
ഉത്തുംഗമാം ജ്ഞാനപീഠത്തിൻ
ഗിരിശ്രംഗങ്ങൾ താണ്ടിയ…
കാവ്യകുലപതീ..
അങ്ങേയ്ക്ക് പ്രണാമം..
തുഞ്ചന്റെ പൈങ്കിളി പണ്ടേ പാടിയ..
രാമായണശീലിന്റെ മാധുര്യവും..
അർത്ഥസമ്പുഷ്ടമാം വ്യാസഭാരത
കാവ്യകഥാ നൈപുണ്യവും..
കാളിദാസ കാവ്യരചനാ ഭാവസാന്ദ്ര
സമന്വയവും,
അധ്വാനവർഗ്ഗത്തിൻ
ഉയിർപ്പിൻ കാഹളധ്വനിയും
എന്നും നെഞ്ചിലേറ്റി തൂലിക ചലിപ്പിച്ച..
മഹാകവി.. അങ്ങേയ്ക്ക്.. പ്രണാമം..