ഇത്രനാൾ നാഥാ എന്നെ നീ
കാത്തിടാൻ
എന്തിത്ര നൻന്മ ചെയ്തു
ഞാനീ ജീവിതയാത്രകളിൽ.
ഇത്രയും സ്നേഹം തന്നെന്നെ
കാത്തിടാൻ
ഞാനിത്ര ഭാഗ്യവാനോ..
നിന്റെ സ്നേഹത്തിൽ ഞാൻ
യോഗ്യനോ!
കാൽവറി ക്രൂശിൽ നീ ഏറ്റിയ
വേദന എന്റെയും പാപമല്ലേ…
മുൾമുടിയണിഞ്ഞ് നീ എനിക്കുവേണ്ടി,
നിന്റെ നെഞ്ചിലെ ചോര വാർന്ന്
തന്ന്, അത്രയും നൽകിയ നൻന്മകൾ
ഓർക്കാത്ത കാലങ്ങൾ….
കരുണയായി നീ കാത്തിടേണേ .
എന്നെ കനിവോടെ ഓർത്തിടേണേ..
നിന്റെ മാതാ മറിയം
മനംനൊന്ത് കരഞ്ഞിട്ടും കർത്താവെ
നിൻ കണ്ണ് തുറന്നില്ലല്ലോ…..!
അങ്ങെന്നിൽ നിറയുവാൻ ഇത്രയും
ത്യാഗങ്ങൾ
ഏറിയഎന്റെനാഥാ…. എപ്പോഴും
എന്നിലെ സങ്കടമെല്ലാം നിന്നിൽ
നിറഞ്ഞവനേ .… കുരുശിൽ
പിടഞ്ഞ നിൻ പ്രാണൻ നൽകിയ
കരുണ നിറഞ്ഞവനെ….
ആ മിഴി അപ്പോഴും പ്രാർത്ഥനയോടെ
നി ഞങ്ങൾക്ക് മാത്രമായി
എന്റെയാ കനിവിന്റ തമ്പുരാനെ…..
എൻ ജൻന്മ പാപങ്ങൾ ഏറ്റവനേ
എന്നും നീ എന്റെ നാഥനല്ലേ
എന്നും എന്നോട് കൂടെയില്ലേ .!
നിന്നെയും യാഗമായി
അർപ്പിച്ചപോലെ നീ എന്നെയും
ചേർത്തിന്ന് അണഞ്ഞിടണെ.
നിന്നിലെ കൃപയാൽ ഇന്നോളം
നാളുകൾ എന്നിലെ ജീവനല്ലോ
നിതന്നെ പ്രാണനല്ലോ.
എന്റെ ജീവന്റെ നാഥാനല്ലേ.
എപ്പോഴും എന്നിലെ സങ്കടമെല്ലാം
നിന്നിൽ നിറഞ്ഞവനെ.
കൃശിൽ പിടഞ്ഞ നിൻ പ്രാണനെ
നൽകിയ സ്നേഹസ്വരൂപനെ
നിന്നിലെ കൃപയാൽ ഇന്നോളം
നാളുകൾ എന്നിലെ ജീവനല്ലോ
നീതന്നെ പ്രാണനല്ലോ.
എന്റെ ജീവന്റെ നാഥാനല്ലേ….!