Tuesday, December 24, 2024
Homeകഥ/കവിതമോക്ഷം തേടി (കവിത) ✍️ രാജൻ കൂട്ടാല

മോക്ഷം തേടി (കവിത) ✍️ രാജൻ കൂട്ടാല

രാജൻ കൂട്ടാല, തേനൂർ, പാലക്കാട്‌

ജീവിത ചക്രങ്ങൾ ദിശമാറി ഉരുളവേ
ജീവാംശമാം മക്കൾ ഭരണം കയ്യാളുന്നു…
ജീവിതാന്ത്യത്തിൽ തടവറയിലെന്നപോൽ
ജീവത്യാഗങ്ങൾ സഹിക്കയായ് വാർദ്ധക്യം .!

ജീവിതമെന്നയീ യാത്രതൻ വീഥിയിൽ
ജീർണ്ണിച്ച ചിന്തകൾ മനസ്സിൽ പതിയവേ..
ജീവനായ് പോറ്റിയ മാതാപിതാക്കളിൻ
ജീവൻ പറിക്കാനായ് അലറുന്നു മക്കളും .!

ജീവൻപോകുംഭയത്താൽ മക്കൾമുമ്പീന്ന്
ജീവനുംകൊണ്ടോടും വാർദ്ധക്യംതേങ്ങുന്നു.
ജീവിതച്ചിറകുകളൊടിഞ്ഞയീ വൃദ്ധർ
ജീവിതമോഹങ്ങൾ തീരാതലയുന്നു..!

ജീവനാം മക്കളെ പോറ്റി വളർത്തുവാൻ,
ജീവിതച്ചിറകുമായ് പറന്നയാ നാൾകളിൻ,
ജീവചരിത്രത്തിൻ താളുകൾ മറിക്കവേ,
ജീവൻ നുറുങ്ങിയ വേദന പെരുകുന്നു..!

ജീവിതം മക്കൾക്കായ് ഹോമിച്ചവർ ഇന്ന്
ജീവിക്കാനായ് ദിക്കറിയാതെ ഉഴറുന്നു..
ജീവിച്ചയനുഭവങ്ങൾ ഭാണ്ഡവും പേറി
ജീവിതമോക്ഷവും തേടി അലയുന്നു.!

രാജൻ കൂട്ടാല, തേനൂർ, പാലക്കാട്‌✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments