Thursday, December 26, 2024
Homeകഥ/കവിതഇപ്പോൾ ഇവിടെയും ഇങ്ങനെയൊക്കെയാണ് (കവിത)

ഇപ്പോൾ ഇവിടെയും ഇങ്ങനെയൊക്കെയാണ് (കവിത)

കുഞ്ഞച്ചൻ മത്തായി

മണലാരണ്യത്തിൽ
അനേകം നിശാശലഭങ്ങളുള്ള
പട്ടണത്തിൽ ആയിരുന്നു എൻ്റെ
യാത്രയുടെ അന്ത്യം നിലയുറപ്പിച്ചത്.

ഇതൊരു ശാന്തഭൂമിയാണ്
അനേകർ ഇവിടെ വന്നുപോകുന്നു
സ്വദേശികളും വിദേശികളും

വാരിയെല്ലുകളുടെ സുഗന്ധം
വില്പനയ്ക്ക് വെച്ചിരിക്കുന്നോരിടം

നൊമ്പരങ്ങൾ ഭക്ഷിക്കുന്ന
പുഷ്പങ്ങൾക്ക്
ആശ്വാസമേകുന്ന ശീതീകരിക്കപ്പെട്ട
വിസ്കൃതമായ ആരാമം
മാന്യ ഉ ഗരങ്ങൾക്ക് വിഷംചീറ്റി
ക്കാവുന്നതോൽസഞ്ചികളിവിടെ
വാങ്ങാം മെയ്ഡ് അനുസരിച്ച്
വിലവർധന ഉണ്ടാവും ലോകത്തിലെ
എല്ലായിടത്തുനിന്നും എത്തിയ സുഗന്ധ
പുഷ്പ ലഹരികളിവിടെ കിട്ടും

കുഞ്ഞച്ചൻ മത്തായി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments