“എന്തിനാണ് സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് പറയുന്നത്. പുസ്തക പ്രകാശനം വല്ലതുമുണ്ടോ?”
പത്രാധിപർ ചോദിച്ചു.
“ഇല്ല, ഒരു പുതിയ കഥ എഴുതാൻ പോവുകയാണ്. സർവ്വരും ആശയം അംഗികരിച്ചാൽ മാത്രം എഴുതിയാൽ മതിയല്ലോ.”
എന്ത് വിഡ്ഢിത്തമാണ് നിങ്ങൾ കാണിക്കാൻ പോകുന്നത്.
വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ്, എഴുത്തുകാരൻ പറഞ്ഞു.
ഒരാളുടെ കഥ വിറ്റഴിക്കണമെങ്കിൽ വിവാദങ്ങൾ വേണം. എന്തെങ്കിലുമൊക്കെ എതിർപ്പുകൾ വേണം എങ്കിലെ കഥ നന്നാവൂ… വിറ്റ് പോകൂ പത്രാധിപർ വിശദികരിച്ചു.
എഴുത്തുകാരൻ ഒരു സംശയം ചോദിച്ചു.
“ഈ ആവിഷ്കാര സ്വാതന്ത്രം എന്ന് പറയുന്നത് ആരെ ഉദ്ദേശിച്ചാണ്?”
പണ്ട്, എഴുത്ത്കാർക്കും
ഇന്ന് വിവാദങ്ങൾ ഉയർത്തുന്നവർക്കും ഏറ്റ് പിടിക്കുന്നവർക്കും എതിർവാദങ്ങൾ ഉയർത്തുന്നവർക്കും ആണ് ആവിഷ്ക്കാര സ്വാതന്ത്രം.
അപ്പോൾ ഞങ്ങൾ, “എഴുത്തുക്കാർക്ക് എന്ത് വില ?”
അത് വിവാദങ്ങളുടെ തോതനുസ്സരിച്ച് ഇരിക്കും.
എന്നാൽ ഞാൻ ശൈലി മാറ്റാം,സ്ഥാനത്തും അസ്ഥാനത്തും അശ്ലീലം വിളമ്പാം, ചരിത്രങ്ങൾ വളച്ചൊടിക്കാം.
പത്രാധിപർ പറഞ്ഞു, ‘അതാണ് നല്ലത്…. ഇപ്പൊൾ ഉള്ളതിനെക്കാൾ ശ്രദ്ധിക്കപ്പെടും.നല്ല നിലയും വിലയുമാകും.’
അപ്പോൾ എഴുത്ത് തുടരാം, അല്ലെ….
പത്രാധിപർ പറഞ്ഞു ‘തന്നിഷ്ടം പോലെ….’