സ്നേഹ സന്ദേശം







“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
ചില വാക്കുകൾ
“””””””””””””””””'”””””””””””
ചില വാക്കുകൾ മഴവില്ലു പോൽ വിടരും
ചില വാക്കുകൾ അഴലിൻ്റെ നിഴൽ വിരിക്കും
ചില വാക്കുകൾ നമ്മെ വളർത്തുമേറെ
ചില വാക്കുകൾ നമ്മെ തളർത്തുമേറെ
ചില വാക്കുകൾ നമ്മിലാശയേകും
ചില വാക്കുകൾ നമ്മെ ഹതാശരാക്കും
ചില വാക്കുകൾ മനസ്സിന് ശാന്തിയേകും
ചില വാക്കുകൾ മനസ്സിനെ ഭ്രാന്തമാക്കും
ചില വാക്കുകൾ ഹൃദയത്തിൻ വ്യഥയകറ്റും
ചില വാക്കുകൾ ഹൃദയത്തിൽ കദനം നിറയ്ക്കും
ചില വാക്കുകൾ നെഞ്ചിലെ മുറിവുണക്കും
ചില വാക്കുകൾ നെഞ്ചിനെ മുറിപ്പെടുത്തും
ചില വാക്കുകൾ നീഹാരമായ് പൊഴിയും
ചില വാക്കുകൾ അഗ്നിയായ് ചുട്ടെരിക്കും
ചില വാക്കുകൾ കുളിർമഴയായ് പുണരും
ചില വാക്കുകൾ പേമാരിയായ് ചൊരിയും
ചില വാക്കുകൾ തെന്നലായ് തഴുകിയെത്തും
ചില വാക്കുകൾ കൊടുങ്കാറ്റായ് ആഞ്ഞുവീശും
ചിലതിതെല്ലാം കേട്ടു വളർന്നിട്ടുമെന്തിനോ
ചിലരിലെല്ലാം നോവ് പകരുന്നു നാം ..
എല്ലാ പ്രിയപ്പെട്ടവർക്കും ശുഭദിനാശംസകൾ നേരുന്നു.