സ്നേഹ സന്ദേശം
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
”ഇനി ആകെക്കൂടി അവശേഷിക്കുന്നത് നിങ്ങൾക്ക് നിങ്ങളായിത്തന്നെ തീരുകയെന്നതാണ്.”
-സെൻസ്
നിങ്ങൾ നിങ്ങളായ് തന്നെ ജീവിക്കുക..
സൃഷ്ടാവിന് നിങ്ങളും
ഏറെ വിലപ്പെട്ടതുതന്നെ..
ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നതിന്
ആത്മവിശ്വാസം പകരുന്ന ചിന്തകളുടെ ഉദ്ധരണികളിൽ നിന്നും കടമെടുത്ത ചിലത് താഴെക്കുറിക്കുന്നു.
ഏവരും വ്യത്യസ്തരായവർ..
വ്യത്യസ്തരായവരിൽ ഒരാളാണ് നീയും..!
വിലപ്പെട്ടതാണ് നിൻ്റെയും ജീവിതം..!
മറ്റുള്ളവരെപ്പോലെതന്നെ നീയും ഈ ഭൂമിയുടെ അവകാശി..!
മറ്റുള്ളവർ പലരും അവരായ് തന്നെ ജീവിക്കുന്നു…!
നീ മറ്റൊരാളായ് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ
നിൻ്റെ ജീവിതം ആരാണ് ജീവിച്ചു തീർക്കുക..? എന്ന്
നിന്നോട് തന്നെ ചോദിക്കുക…
വളരെ അപൂർവ്വമായി മാത്രം നിന്നിൽ സന്തോഷം വന്നു പോകുന്നുവെങ്കിൽ ഓർക്കുക.. ജീവിതം ഇതാണ്..!
ദു:ഖങ്ങളും മനോവിഷമങ്ങളും സദാ വേട്ടയാടുന്നുവെങ്കിൽ ഓർക്കുക.. ജീവിതം ഇതാണ്..!
പലപ്പോഴും പലതിലും പരാജയപ്പെട്ടു പോയെങ്കിൽ..
ഓർക്കുക.. ജീവിതം ഇതാണ്..!
മറ്റൊരാളായ് ജീവിക്കാൻ നിനക്കാവില്ല..
നിനക്ക് തുല്യം നീ മാത്രം..നിന്നെപ്പോലെ തന്നെ മറ്റാരുമില്ല.. മറ്റാർക്കും നിന്നെപ്പോലെ ആകുവാൻ കഴിയില്ല…!
നിൻ്റെ ചിന്തകൾ നിൻ്റേതു മാത്രം..!
നീ ചെയ്യുന്ന അതേ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതും നിനക്കു മാത്രം..!
പലരും നീ ചെയ്യുന്ന കാര്യം നിന്നേക്കാൾ നന്നായി ചെയ്തേക്കാം..
പലരും നീ ചെയ്യുന്ന കാര്യം നിന്നേക്കാൾ മോശമായും ചെയ്തേക്കാം..
നീ നീയായിരിക്കുക..
നീയായ് തന്നെ നീ ജീവിക്കുമ്പോൾ നിൻ്റെ സന്തോഷം നിനക്ക് കണ്ടെത്താനാവും..
ഏവർക്കും ശുഭദിനാശംസകൾ
നേരുന്നു
നല്ല അവതരണം