Saturday, January 11, 2025
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (41) ' ഏ കെ ഗോപാലൻ 1904-1977 ‘

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (41) ‘ ഏ കെ ഗോപാലൻ 1904-1977 ‘

അവതരണം: മിനി സജി കോഴിക്കോട്

എ കെ ജി എന്ന ചുരുക്കപ്പേരില റിയപ്പെടുന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലൻ നമ്പ്യാർ അഥവാ എ കെ ഗോപാലൻ 19O4 ജൂലായിൽ കണ്ണൂരിലെ ചിറക്കൽ താലൂക്കിൽ ജനിച്ചു .

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യ നേതാവും പാർലമെൻ്റേറിയനു മായിരുന്നു ഇദ്ദേഹം .ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസപുരുഷൻ എന്ന വിശേഷണത്തിന് പോലും അർഹനായിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും സ്വരം  ആദർശധീരനായ എകെജിയിൽ കൂടി സിംഹഗർജ്ജനുമായി ഉയർന്നിരുന്നു.

ഏഴുവർഷം അധ്യാപകനായി ജോലി നോക്കിയ എകെജി 1927 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി. പിന്നീട് ജോലി രാജിവച്ച് 1930 ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തുകയും അറസ്റ്റു വരിയ്ക്കുകയും ചെയ്തു .ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവ പങ്കാളിയായിരുന്നു ഇദ്ദേഹം .

എ കെ ജി 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇതിൽ അംഗമായി .
മലബാറിൽ നിന്ന് മദിരാശിയിലേക്ക് പ്രശസ്തമായ പട്ടിണി ജാഥ നയിച്ചത് എകെജി യാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഇദ്ദേഹം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1952 മുതൽ 1977 ൽ മരിക്കുന്നതുവരെ എകെജി ലോകസഭാംഗമായിരുന്നു .അദ്ദേഹത്തിൻ്റെ പാർലമെൻറ് പ്രവർത്തനം ജനങ്ങൾക്ക് വേണ്ടി എങ്ങനെ പൊരുതാം എന്നതിൻ്റെ ഉത്തമ മാതൃകയായി കണക്കാക്കപ്പെടുന്നു.

തൻ്റെ ജീവരക്തം കൊണ്ട് എഴുതപ്പെട്ട എ.കെ ജിയുടെ ആത്മകഥ പ്രശസ്തമാണ്. അനീതിക്കും അഴിമതിക്കും ,ഭീഷണിക്കും ഭീകരതയ്ക്കും എതിരായി എ കെ ജി നടത്തിയ ധീരമായ പോരാട്ടങ്ങൾ അദ്ദേഹത്തിൻ്റെ ആത്മകഥയിലുണ്ട് ഇന്ത്യയിലെ മർദ്ദിതരും ചൂഷകരുമായ സാധാരണക്കാർക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹി 1977 മാർച്ച് 22ന് അന്ത്യശ്വാസം വലിച്ചു.

അവതരണം: മിനി സജി കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments