Sunday, December 22, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (36) ജയപ്രകാശ് നാരയണൻ. 1902 -1979.

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (36) ജയപ്രകാശ് നാരയണൻ. 1902 -1979.

മിനി സജി കോഴിക്കോട്

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ നേതാവുമായിരുന്ന ജയപ്രകാശ് നാരായണൻ 1902 ഒക്ടോബർ 11 ബീഹാറിൽ ജനിച്ചു.

മെട്രിക്കുലേഷനുശേഷം പട്നയിൽ കോളേജിൽ ചേർന്ന ജയപ്രകാശ് നിസഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഗാന്ധിജിയുടെ ആഹ്വാനം അനുസരിച്ച് കോളേജ് ബഹിഷ്കരിച്ചു .സമരം മന്ദഗതി പൂണ്ടപ്പോൾ അദ്ദേഹം അമേരിക്കയ്ക്ക് പോയി.ഭാര്യ പ്രഭാവതീദേവി ഗാന്ധി ആശ്രമത്തിലെ അന്തേവാസിയായി.

ജെ പി പല ജോലികളും ചെയ്ത് അമേരിക്കയിലെ കാലിഫോർണിയ ചിക്കാഗോ, അയോവ, വിസ്കോൺസിൽ എന്നീ സർവകലാശാലകളിൽ പഠിച്ച് പ്രകൃതിശാസ്ത്രം സാമൂഹ്യശാസ്ത്രം ധനശാസ്ത്രം എന്നിവയിൽ ബിരുദങ്ങൾ സമ്പാദിച്ച് 1929 ഇന്ത്യയിൽ തിരിച്ചെത്തി.

കോൺഗ്രസ് പ്രവർത്തകനായിരുന്നു ജെപി യെ 1933 ല്‍ അറസ്റ്റ് ചെയ്തു. ജയിലിൽ കിടക്കുമ്പോഴാണ് അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവൽക്കരിച്ചത്. 1942 ൽ ക്വിറ്റിന്ത്യ സമരം തുടങ്ങിയപ്പോൾ ജെപി ജയിൽ ചാടി ഒളിവിൽ പ്രവർത്തിച്ച് സമരം ശക്തിപ്പെടുത്തി. ഒളിവിൽ പ്രവർത്തിക്കവെ അദേഹത്തെ അറസ്റ്റ് ചെയ്ത് ഏകാന്തത തടവിൽ പാർപ്പിച്ചു. ബ്രിട്ടൻ അധികാര കൈമാറ്റത്തിന് നടപടി ആരംഭിച്ചതോടെ 1946 ഏപ്രിൽ അദ്ദേഹം മോചിതനായി.

ജെ പി അധികാരത്തിൽ പങ്കുചേരാതെ സോഷ്യലിസത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി പ്രധാനപ്പെട്ട അഖിലേന്ത്യ ട്രേഡ് യൂണിയൻ സംഘടനകളുടെയും നേതാവായി.

രോഗബാധിതനായ ജെ പി 1977 മെയ് 8 ന് അമേരിക്കയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തിരിച്ചുവന്ന് പട്നയിൽ താമസമാക്കി. ജനതാ പാർട്ടിയുടെയും ഗവൺമെന്റിന്റെയും തകർച്ച അദ്ദേഹത്തെ കൂടുതൽ തളർത്തി. 1979 ഒക്ടോബർ 8 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെക്കാൻ ഭാവിയിൽ ഒരു പ്രധാനമന്ത്രിയും ധൈര്യപ്പെട്ടില്ല എന്ന നിലയിൽ ഇന്ത്യയിൽ കാര്യങ്ങൾ കൊണ്ടുവന്ന് എത്തിച്ചതിന്റെ മഹത്വം ജെ പി ക്കു തന്നെയാണ്. 1999 ൽ ഭാരത സർക്കാർ അദ്ദേഹത്തെ ഭാരതരത്നം നൽകി ആചരിച്ചു.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments