Saturday, December 28, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (33) ഓംകാർനാഥ് ഥാക്കൂർ (1897-1967)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (33) ഓംകാർനാഥ് ഥാക്കൂർ (1897-1967)

മിനി സജി കോഴിക്കോട്

പ്രശസ്ത സംഗീതജ്ഞനായ പണ്ഡിറ്റ് ഓംകാർ നാഥ് ഥാക്കൂറിൻ്റെ കഥ വളരെ നാടകീയമായാണ് ആരംഭിക്കുന്നത്. അമ്മാവൻ രണ്ട് സഹോദരന്മാരെയും ഒരു സഹോദരിയെയും അമ്മയെയും വീട്ടിൽനിന്നും ആട്ടി പുറത്താക്കി .അദ്ദേഹത്തിന് അന്ന് നാലു വയസ്സു പ്രായം. അമ്മയാണ് പിന്നെ വളർത്തിയത്.

ഒരിക്കൽ ഒരു മില്ലിൽ സഹായിയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ മില്ലുടമസ്ഥൻ ഓം കാറിനെ ദത്തെടുക്കാമെന്ന് ഏറ്റു . അച്ഛൻ അത് സമ്മതിച്ചിരുന്നെങ്കിൽ ഇന്ന് ഈ നൂറ്റാണ്ടിലെ പ്രഗൽഭനായ ഒരു ക്ലാസിക്കൽ സംഗീത ജ്ഞനെ ഇന്ത്യയ്ക്ക് നഷ്ടപ്പെടുമായിരുന്നു.

പതിനാലാം വയസ്സിൽ ഓംകാർ നാഥ് ഗന്ധർവ്വ മഹാവിദ്യാലയത്തിൽ ചേർന്നു .അഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ ആ വിദ്യാലയത്തിന്റെ പ്രിൻസിപ്പലായി അദ്ദേഹത്തിന് നിയമനം കിട്ടി. 1940 ൽ സംഗീത പ്രഭാകർ അവാർഡ് ലഭിച്ചു .1950 ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സംഗീത വകുപ്പിന്റെ പ്രഥമ ഡീൻ ആയി. ജർമ്മനി ,ബെൽജിയം, ഫ്രാൻസ്, ലണ്ടൻ’ എന്നിവിടങ്ങളിൽ സംഗീത പരിപാടികൾ നടത്താൻ അവസരം ലഭിച്ച പ്രഥമ ഇന്ത്യൻ സംഗീതജ്ഞനാണ് അദ്ദേഹം.
1995ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

സംഗീതാഞ്ജലി പരമ്പര, പ്രണവ ഭാരതി ,തുടങ്ങി സംഗീതസംബന്ധമായ വിലപിടിച്ച നിരവധി പ്രബന്ധങ്ങൾ അദ്ദേഹം നമുക്ക് നൽകിയിട്ടുണ്ട്
.ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ശ്രീ കലാസംഗീത ഭാരതി യാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സംഭാവന. പ്രതിഭാശാലികളായ ധാരാളം പുരുഷന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. ഡോക്ടർ പ്രേമലേത ശർമ്മ, പുരോഹിത് , ബൽവന്ത് റായി ഭട്ട് ശിവകുമാർ എന്നിവർ ഇവരിൽ ചിലരാണ്.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments