Sunday, December 22, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (22) :- സി.വി രാമൻ - (1888-1970)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (22) :- സി.വി രാമൻ – (1888-1970)

മിനി സജി കോഴിക്കോട്

സി.വി രാമൻ – (1888-1970)

നോബൽ സമ്മാനം നേടിയ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സി വി രാമൻ 1888 നവംബർ 7ന് തൃശ്ശിനാ പള്ളിയിൽ ജനിച്ചു . ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന് മുഴുവൻ പേരുള്ള ഇദ്ദേഹം എം എ ബിരുദം നേടിയശേഷം ഇന്ത്യ ഗവർമെൻറ് ധനകാരൃ വകുപ്പിൽ ഉദ്യോഗസ്ഥനായി. പിന്നീട് അദ്ദേഹം അസിസ്റ്റൻറ് അക്കൗണ്ട് ജനറലും ഡെ അക്കൗണ്ടൻറ് ജനറലുമായി ജോലി നോക്കി .ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ തന്നെ ഭൗതികശാസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. പിന്നീട് കൽക്കത്തയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസിൽ പ്രൊഫസറായി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടറും 1937 -48 കാലയളവിൽ അവിടെത്തന്നെ പ്രൊഫസറായി ജോലി ചെയ്തു .1948 ൽ ജോലിയിൽ നിന്ന് പിരിഞ്ഞശേഷം അദ്ദേഹം ‘രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ‘ സ്ഥാപിച്ചു.

1930 ൽ അദ്ദേഹത്തിൻ്റെ ‘രാമൻ ഇഫക്ട് ‘എന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു . വൈവിധ്യമാർന്ന മണ്ഡലങ്ങളിൽ രാമൻ ഗവേഷണം നടത്തുകയും നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എക്സറേ, വിഭംഗനം , ഭാരതീയ സംഗീത ഉപകരണങ്ങൾ, മാഗ്നിറ്റിസം ,ക്രിസ്റ്റൽ, ഭൗതികം, മിനറോളജി, ഭൗതികം, പുഷ്പങ്ങളുടെ നിറം, കണ്ണുകളുടെ വർണ ഗ്രാന്യത തുടങ്ങിയ വിഷയങ്ങൾ രാമന്റെ ഗവേഷണ മേഖലയിൽ ഉൾപ്പെട്ടു .

ബ്രിട്ടീഷ് ഗവർമെൻറ് അദ്ദേഹത്തിന് ‘സർ ‘ സ്ഥാനം നൽകി. രാമന്റെ ജന്മദിനം ദേശീയ ശാസ്ത്ര ദിനമായി ആചരിച്ചു വരുന്നു. ഇന്ത്യൻ ശാസ്ത്ര മണ്ഡലത്തിലെ അധികാരനായ ഹോമി ജഹാംഗീർ ഭാഭയടക്കം പ്രതിഭാശാലികളായ നിരവധി ശാസ്ത്രജ്ഞന്മാർക്ക് രാമൻ പരിശീലനം നൽകിയിട്ടുണ്ട്. നോബൽ സമ്മാനാർഹമായ ‘രാമൻ ഇഫക്ട്’ ഭൗതിക ശാസ്ത്രത്തിൽ അദ്ദേഹത്തിന് ശാശ്വതമായ സ്ഥാനം നേടിക്കൊടുത്തു. ശാസ്ത്രമേഖലയിൽ ഇന്ത്യയുടെ യശസ്സ് ഉയരാൻ അദ്ദേഹം കാരണക്കാരനായി.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments