ട്രെയിൻ യാത്ര തുടങ്ങിയിട്ട് ഒരുപാടു വർഷങ്ങളായി. ഒറ്റയ്ക്ക്, രാവും പകലുംമില്ലാതെ സ്ലീപ്പർ ക്ലാസ്സിലും,ജനറൽ കോച്ചിലും, ലേഡീസ് കോച്ചിലും യാത്ര ചെയ്യാറുണ്ട്. പക്ഷെ ഇത്രയും അരക്ഷിതാവസ്ഥയിൽ യാത്ര ചെയ്തത് മിനിഞ്ഞാന്നാണ്. മംഗലാപുരത്തുനിന്നും പുറപ്പെടുന്ന ചെന്നൈ മെയിൽ വണ്ടിയിൽ ഒരുമാസം മുന്നെ ബുക്ക് ചെയ്തെങ്കിലും RAC ആയിരുന്നു കിട്ടിയത്.ഷൊർണുർ സ്റ്റേഷനിൽ 7.30വണ്ടിയ്യെത്തി S9 കോച്ചിൽ ആയിരുന്നു എന്റെ സീറ്റ്. അതിലേക്കു കാല് വക്കാൻ വയ്യാ, അത്രയും അന്യദേശ തൊഴിലാളികൾ മാത്രം. പന്മസാലയുടെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം.
ഒരു വിധം ട്രെയിനിൽ കയറിപ്പറ്റി, എന്റെ കണ്ണുകൾ കൊണ്ട് ഞാൻ പരതി എവിടെയെങ്കിലും ഒരു മലയാളിയുണ്ടെങ്കിൽ…പക്ഷെ.. നിരാശയോടെ ഞാൻ എന്റെ സീറ്റിൽ ഇരുന്നു,എതിരെ ഒരു ഹിന്ദിക്കാരൻ പയ്യൻ,അവൻ പക്ഷെ എന്നെ കണ്ടപ്പോൾ ഒതുങ്ങിയിരുന്നു. അപ്പുറത്തെ സീറ്റിൽ ആറുപേര്, മര്യാദക്ക് ഡ്രസ്സ് പോലും ധരിക്കാതെ ഇരിക്കുന്നു, അവരുടെ ഇരിപ്പും മദ്യത്തിന്റെ ഗന്ധവും എന്നെ വല്ലാതെ അലോസരപ്പെടുത്തി. വേറെ മലയാളികൾ ആരെങ്കിലും ഉണ്ടോ? ഞാൻ കണ്ണുകൾ കൊണ്ട് തേടിയിട്ടേ ഇരുന്നു. അതിനിടയിൽ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കമ്പാർട്ട്മെന്റിൽ കയറിയവരെ ഇറക്കാനായി പോലീസ് എത്തി. ഞാനെന്റെ അവസ്ഥ അവരോട് പറഞ്ഞു. ആ കമ്പാർട്ട്മെന്റിലെ TT യെകണ്ടു വിവരം പറഞ്ഞു.
ടി ടി എന്‍റടുത്ത് വന്ന് വിവരങ്ങൾ സംസാരിച്ചു. അവരും ഒരു ലേഡി ആയതു കൊണ്ട് തന്നെ എന്റെ പ്രശ്നം അവർക്ക് വ്യക്തമായി. അവർക്ക് നോക്കട്ടെ പറ്റുമെങ്കിൽ ഞാൻ സീറ്റ് വേറെ അറേഞ്ച്മെന്റ് ചെയ്തു തരാം എന്ന് പറഞ്ഞു പോയി.
ആ കമ്പാർട്ട്മെന്റിൽ ഞാനൊരു പെണ്ണ് മാത്രം. ഓരോന്ന് വീക്ഷിച്ച് ഞാനും അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു അമ്മ അതിലൂടെ റസ്റ്റ് റൂമിലേക്ക് പോകുന്നത് കണ്ടു, തിരിച്ചു വന്നപ്പോൾ അവരോട് സംസാരിച്ചു സീറ്റ് അവരുടെ അടുത്ത് അറേഞ്ച് ചെയ്യാൻ ശ്രമിച്ചു. പക്ഷെ പറ്റിയില്ല..
വണ്ടി ഓടിതുടങ്ങി ഞാൻ കാഴ്ചകളിലേക്ക് നോക്കിയിരുന്നു, പക്ഷെ ഒന്നും ആസ്വദിക്കാൻ പറ്റിയില്ല. അപ്പുറത്തെ ബഹളവും, ആർപ്പ് വിളിയും.
പാലക്കാട് നിന്നും പുതിയ TT കയറി. അതും ഒരു ലേഡി ആയിരുന്നു. അവരും എന്റെ അടുത്തു വന്നു. സീറ്റ് അറേഞ്ച് ചെയ്യാൻ നിവർത്തിയില്ല. തൊട്ടടുത്ത കമ്പാർട്ട്മെന്റിലൊക്കെ ഇത് തന്നെയാണ് അവസ്ഥ. ഇവിടെ കിടന്നോളൂ, അപ്പുറത്തെ സീറ്റിൽ ഞാനുണ്ട്. ഭാഗ്യം അവരുണ്ടല്ലോ ആ ആശ്വാസത്തിൽ ഞാൻ ഇരുന്നു. പക്ഷെ അവർക്കു അങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ, ഒരോ സ്റ്റേഷനിൽ എത്തുമ്പോഴും സീറ്റ് ചെക്ചെയ്യാൻ പോണം. ഞാൻ ധൈര്യത്തോടെ അവിടെതന്നെയിരുന്നു. ട്രെയിൻ ഓടിതുടങ്ങി, കണ്ണുകളിൽ ഉറക്കം കനം തൂങ്ങി. അതിനിടയിൽ ആ സീറ്റ് എനിക്ക് മാത്രമായി കൺഫോം ആക്കി. എന്റെ കൂടെ എതിർ ഇരിക്കുന്നവന് വേറെ സീറ്റ് കൊടുത്തു.എങ്കിലും ഉറങ്ങാൻ ഒരു ഭയം, മനുഷ്യന്റെ അടിസ്ഥാനവികാരത്തിൽ പ്രധാനം ഭയം തന്നെ ആണല്ലോ. കാരണംകൂടെയുള്ളത് മൊത്തം അന്യ ദേശക്കാർ, അവരുടെ ചെഷ്ടകൾ, പെരുമാറ്റങൾ, ലഹരിയുടെ ഉപയോഗം എല്ലാം കൊണ്ടും മനസിൽ ഭയം…
ഉറങ്ങാതെ വെറുതെ കിടന്നു. ഫോണിൽ തൊണ്ടിയും, കാഴ്ചകളിലേക്ക് നോക്കിയും സമയം ഇഴഞ്ഞു. കമ്പാർട്ട് നിറയെ ബഹളമാണ്,കഴിക്കുന്നു, ചീട്ടു കളിക്കുന്നു, പാൻമസാലകൾ കൈമാറുന്നു, വീഡിയോകൾ, ഓഡിയോകൾ, പാട്ടു തുടങ്ങി ഒന്ന് സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥ.
മനസിലൂടെ കടന്നുപോയത് കേരളത്തിന്റെ ഇന്നത്തെ ചിത്രമാണ് തൊഴിലില്ലാതെ അലയുന്ന തദ്ദേശവാസികൾ, തൊഴിൽ മേഖലയിൽ അധികാരം പിടിച്ച അന്യദേശക്കാർ, തൊഴിലിടങ്ങൾ മാത്രമല്ല, ചെറുകിട വ്യാപാര ഷോപ്പുകൾ വരെ കൈയിലെന്തി, കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകൾ വരെ കടന്നു കയറി താറുമാറാക്കി കൊണ്ടിരിക്കുന്നു ആരാണ് ഉത്തരവാദികൾ?
നമ്മൾ തന്നെയല്ലെ?….ഒരായിരം വട്ടം ഞാനെന്റെ ഉത്തരം ഉറപ്പിച്ചു.ഏതായാലും ദൈവത്തെ പോലെ ഒരു ചേച്ചിയും കുടുംബവും എന്നെ തിരഞ്ഞു വന്നു.ടിക്കറ്റ് കൺഫോം ആവാത്ത കാരണം ജനറൽ കമ്പാർട്ട് മെന്റ് തേടി ഏതോ കമ്പർട്ട്മെന്റിൽ നിന്നും ഇങ്ങോട്ട് വന്നതാണ്.അവരെയും കുട്ടികളെയും ഞാൻ കൂടെ പിടിച്ചിരുത്തി.കാട്പ്പാടി വരെ അവരന്റെ കൂടെയുണ്ടായിരുന്നു. അവർക്കു ഇരിക്കാൻ സ്ഥലം കിട്ടിയ സന്തോഷം, എനിക്ക് പേടിക്കാതെ ഇരിക്കാലോന്നുള്ള സന്തോഷം…