Saturday, November 23, 2024
Homeസ്പെഷ്യൽകേരള നവോഥാനം ഒരു അവലോകനം (സുബി വാസു എഴുതുന്ന "ഇന്നലെ-ഇന്ന്-നാളെ)

കേരള നവോഥാനം ഒരു അവലോകനം (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ)

സുബി വാസു നിലമ്പൂർ

നവോത്ഥാനമെന്നത് കേവലമൊരു വാക്കല്ല അതൊരു നീണ്ട പ്രക്രിയ തന്നെയാണ്.കാലഘട്ടത്തിനനുസരിച്ചു ശാസ്ത്രസാങ്കേതികവളർച്ച ക്കനുസരിച്ചു , നമ്മുടെ വിദ്യാഭ്യാത്തിനനുസരിച്ചു സമൂഹം മാറിവരും.പഴയവയെ ഉപേക്ഷിക്കുകയോ, നവീകരിക്കുകയോ ചെയ്തുകൊണ്ട് പുതിയതിലേക്ക് ഒരു മാറ്റം ഉണ്ടാവും. അതു സമൂഹത്തിന്റെ സമസ്തമേഖലകളെയും സ്പർശിച്ചു കൊണ്ടായിരിക്കും. തന്നതായ ശൈലികളിൽ പ്രകടമായ മാറ്റങ്ങൾ ഇല്ലെങ്കിൽ പോലും സൂക്ഷാമാശംഗളിൽ അതിനൊരു മാറ്റമുണ്ടാകും.

ഓരോ നവോത്ഥാനവും ഓരോ കാലഘട്ടത്തിൻറെ ആവശ്യമാണ്. മനുഷ്യരാശിയുടെ പുരോഗമനം എന്ന് പറയുന്നത് ഘട്ടംഘട്ടമായി നടന്നു വന്ന ഒരു പ്രക്രിയ തന്നെയാണ്. ചരിത്രങ്ങൾ പരിശോധിച്ചാൽ ആ മാറ്റങ്ങളുടെ ഓരോ ഘട്ടവും നമുക്കു വിശദമായി അറിയാൻ പറ്റും.ഒരുകാലത്തു കാട്ടിലും, ഗുഹകളിലും, ശിലായുഗ മനുഷ്യനായി ജീവിച്ചവർ പിന്നീട് കൃഷിയും മറ്റു കണ്ടുപിടുത്തങ്ങളും ഒക്കെയായി കൂട്ടമായി ജീവിച്ചു കൊണ്ട് നാഗരിക സംസ്കാരത്തിലേക്ക് ഉയർന്നുവന്നു. പ്രകടമായ മാറ്റങ്ങൾ തന്നെയാണ് ഇവിടെയൊക്കെ സംഭവിച്ചത്. വേട്ടയാടിയ മനുഷ്യൻ കൃഷി ചെയ്തു തുടങ്ങി, കല്ലുകൊണ്ട് ആയുധങ്ങൾ നിർമ്മിച്ചവർ ലോഹങ്ങൾ ഉപയോഗിച്ചു തുടങ്ങി, നഗ്നരായിരുന്നവർ വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി ഇതൊക്കെ അന്നത്തെ രീതിയിൽ നവോത്ഥനം തന്നെയല്ലെ

ഇന്ന് വിരൽത്തുമ്പിൽ ലോകം ചലിക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. കണ്ടുപിടുത്തങ്ങളും ശാസ്ത്രവും ശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം ഒരു സമൂഹത്തെ എത്രകണ്ട് പുരോഗതിയിലേക്കു നയിച്ചു എന്നുള്ളതിന്റെ തെളിവുകൾ അവശേഷിപ്പുകളായ് നമുക്കു മുന്നിലുണ്ട്.ഓരോ കണ്ടുപിടിത്തങ്ങളു മാനവരാസിയുടെ സംസ്കാരത്തിലും, സമൂഹത്തിലും കൊണ്ടുവന്ന മാറ്റം നമുക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ, നമ്മുടെ സാഹചര്യങ്ങളിൽ എല്ലാം അനുദിനം ഒരുപാടു മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ സമൂഹത്തിലേക്കും പടരുന്നു. ചെറിയൊരു ഉദാഹരണം നോക്കാം ഒരു പുതിയ റോഡ് വരുമ്പോൾ അവിടെ ഉണ്ടാകുന്ന മാറ്റങ്ങൾ, അവിടേക്കു വരുന്ന വാഹനങ്ങൾ, അതിനു വേണ്ട സൗകര്യങ്ങൾ, പതിയെ അവിടെ വ്യാപാരം, അതിനോട് ചേർന്ന് പിന്നെയും സ്ഥാപനങ്ങൾ നോക്കിനിൽക്കെ ആയിരിക്കും അവിടുത്തെ വളർച്ച. നമ്മുടെ സമൂഹത്തിന് ലഭിച്ച വിദ്യാഭ്യാസവും പുരോഗമനപരമായ ആശയങ്ങളും സമൂഹത്തെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. നവോത്ഥാനവും അതിന്റെ ആശയങ്ങളും സമൂഹത്തിൻറെ പുരോഗതിക്കും, മാനവരാശിയുടെ മുന്നേറ്റത്തിനു വേണ്ടി ആവണം.

മലയാളത്തിന്റെ നവോത്ഥാന അല്ലെങ്കിൽ കേരളത്തിൽ നവോത്ഥാനത്തിന്റെ ധ്വനി ഉയർന്നുവന്നത് ഇവിടെത്തെ ജാതി മത, വർഗ്ഗ, വർണ്ണ സംപ്രദായങ്ങൾക്കെതിരെയാണ്. ശ്രീനാരായണഗുരുദേവന്റെ ആശയങ്ങൾ കേരളത്തിന്റെ നവോഥാനെ മേഖലയിൽ പുത്തൻ ഉണർവ് നൽകി.
ഒരു കാലത്ത് ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ മുഖഛായ മാറ്റിയെടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. മണ്ണിൽ വേരോടിയാൽ മുറിച്ചു കളയാൻ എളുപ്പമാണ്, പക്ഷെ മനുഷ്യ മനസ്സിൽ വേരോടിയ ജാതിയുടെ വിത്തുകൾ പറിച്ചെറിയാൻ ഏതൊരു നവോത്ഥാനത്തിനും കഴിഞ്ഞിട്ടില്ല.ജാതി, മത,വർഗ്ഗ,വർണ്ണ ചിന്തകളിലൂടെ വിഭജിച്ചു കിടന്നിരുന്ന നാട്ടുരാജാക്കന്മാരുടെ കീഴിൽ ആയിരുന്നു കേരളം. വരേണ്യ വർഗ്ഗത്തിന്റെ കീഴിൽ അടിമത്തം പേറാൻ വിധിക്കപ്പെട്ട ജനങ്ങൾ. തൊട്ടുകൂടായ്മ, തീണ്ടിക്കൂടയ്മ, മറക്കുടകൾ, പുലപ്പേടി, മണ്ണാപേടി തുടങ്ങി ഒട്ടേറെ അനാചാരങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇത്തരം അനാചാരങ്ങളെ നിർത്തലാക്കി കൊണ്ട് ജനതയെ ഒരുമിപ്പിച്ച് ഏകോപിപ്പിച്ച് ജാതിയില്ല മതമില്ല മനുഷ്യർ മാത്രമാണെന്ന ആശയം മുന്നോട്ട് വന്നു. പക്ഷെ ഇത് അത്ര എളുപ്പമായിരുന്നില്ല.
മഹാനായ അയ്യങ്കാളിയും, dr പൽപ്പുവും, ചട്ടമ്പി സ്വാമികളും, അയ്യാ വൈകുഠ സ്വാമികളും തുടങ്ങി നമ്മുടെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ പുരോഗതി നൽകിയ ഒരുപാട് സാംസ്കാരികനായകർ നമ്മുടെ സമൂഹത്തിൽ വരുത്തിയ പരിവർത്തനങ്ങളാണ് നമ്മുടെ നവോത്ഥാന ചിന്തകളുടെ മുന്നോട്ടുള്ള കാൽവെപ്പിന് ആക്കം കൂട്ടിയത്.

നവോത്ഥാനം എന്ന് ആലോചിക്കുമ്പോൾ തന്നെ എല്ലാവിധ അസമത്വങ്ങളിൽ നിന്നുമുള്ള ഒരു മോചനമാണ്. നമ്മുടെ കേരളത്തിലെ നവോത്ഥാനത്തിന്റെ മുന്നേറ്റങ്ങളുടെ പല പല ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. വില്ലുവണ്ടി സമരവും, മാറുമറക്കൽ സമരവും, ക്ഷേത്രപ്രവേശനവിളംബരവും, അതുപോലെ,പല അയിത്തോച്ചാടന ചടങ്ങുകൾ, ബാലവേല നിരോധനം തുടങ്ങി ഒരുപാടു അനാചാരങ്ങൾ അവസാനിപ്പിക്കാനും പുതിയതു നടപ്പിലാക്കാനും അക്കാലത്ത് കഴിഞ്ഞു. സമൂഹത്തെ നെഗറ്റീവ രീതിൽ ബാധിക്കുന്ന ഒരുപാടു ചിന്തകളെയും, ആശയങ്ങളെയും എടുത്തുകളയാൻ ഇത്തരം നവോത്ഥാന ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. നവോത്ഥാന ആശയങ്ങൾ ഉൾക്കൊണ്ട് കവികളും, സാഹിത്യകാരന്മാരും, സാംസ്കാരിക പ്രവർത്തകരും കേരളത്തിനു പുതിയൊരു മുഖം സമ്മാനിച്ചു. നവോത്ഥാനത്തിന്റെ കളിത്തൊട്ടിലായ ഇറ്റലിയിൽ നിന്നാണ് ആശയങ്ങൾ ഉയർന്നുവന്നത് അതിന്റെ അലയൊലികൾ നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായപ്പോഴാണ് കേരളം മുന്നോട്ടു നടക്കാൻ പഠിച്ചത്.

കേരളത്തിന്റെ മുന്നേറ്റത്തിൽ എടുത്തു പറയേണ്ടതാണ് വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും വളരെ വേഗത്തിലായിരുന്നു നമ്മുടെ പ്രയാണം. കേരളത്തിലെ മാറിമാറിവരുന്ന സർക്കാരുകൾ പ്രധാനപ്പെട്ട ഒരു പങ്ക് ഇതിൽ വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ പുരോഗതിയിൽ ഉണ്ടായ മാറ്റങ്ങൾ എളുപ്പത്തിൽ മനസിലാക്കിയതു അതിന്റെ സാക്ഷരതയിലും, സ്ത്രീപുരുഷ അനുപാതത്തിലും ആരോഗ്യരംഗത്തുമുണ്ടായ ഉയർച്ച ഒരു വികസിത രാജ്യത്തിനോട് കിടപിടിക്കാൻ പോന്നതായിരുന്നു. ഇന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മലയാളികൾ ഒരു പിടിമുന്നിൽ നിൽക്കുന്നതിന്റെ അടിത്തറ നാരായണ ഗുരുവും, കേളപ്പജിയും, അയ്യങ്കാളിയും വെട്ടിയ പാതയുടെ പിൻബലത്തിൽ തന്നെയാണ്.

ഓരോ കാലഘട്ടത്തിനും അനുസരിച്ചു ആശയങ്ങൾ മാറി മാറി വരും. ഇന്നത്തെ കേരളത്തിന്റെ മുഖഛായയിൽ ഒരുപാടു മാറ്റങ്ങൾ വന്നു. സംസ്‍കാരിക അപചയത്തിന്റെ ദൃശ്യങ്ങൾ പലപ്പോഴായി അവിടവിടെ ഉയർന്നു വന്നു. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിയവരുടെ വിജയഗാഥകൾ തുടരുമ്പോഴും എവിടെയോ എന്തെക്കൊയോ അപചയങ്ങൾ സംഭവിച്ചിരിക്കുന്നു. ഉയരുന്ന ആത്മഹത്യനിരക്കുകളും, രോഗങ്ങളും, ലഹരിയുടെ ലോകവും, കലാരംഗങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങളുടെ വെളിപ്പെടലുകളും, പ്രകൃതി ദുരന്തങ്ങളും നവോഥാനത്തിന് മങ്ങലേൽപ്പിച്ചു കൊണ്ടിരിക്കുന്നു.
മാറ്റം വരണം, പക്ഷെ അതു മാനവ സമൂഹത്തിന്റെ നിറം കെടുത്തിയ മുന്നേറ്റമാകരുത്. പുത്തൻ ആശയങ്ങളും, മുന്നേറ്റങ്ങളും മണ്ണിലേക്കല്ല മനസിലേക്ക് ഉയർന്നു വരട്ടെ. നല്ലൊരു മുന്നേറ്റം നമ്മുടെ എല്ലാ മേഖലകളിലും ഉണ്ടാവുമെന്ന് പ്രത്യാശിക്കാം..

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments