1946 ൽ രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ബ്രിട്ടീഷ് പട്ടാളം പരിശീലനം ക്യാമ്പുകൾ കരുളായി നെടുങ്കയം പൂക്കോട്ടുംപാടം ഏമങ്കാട് എന്നിവിടങ്ങളിലായിരുന്നു. പീരങ്കി വെടി പരിശീലനം നടത്തിയിരുന്നത് പൂക്കോട്ടുംപാടത്തും. ഏമങ്കോടും ആയിരുന്നു. എമങ്കോട് പറമ്പുകളിൽ കിളക്കുമ്പോൾ താറാവിൻ മുട്ട വലുപ്പമുള്ള തോക്കിന്റെ ഉണ്ടകൾ കണ്ടിരുന്നു. എന്നാൽ അവ അപകടകാരികൾ ഒന്നുമല്ല തോക്കിന്റെ ഉണ്ട പോകുന്ന ശക്തികൊണ്ട് പല വീടുകളുടെയും ചുമരുകൾ വിള്ളൽ സംഭവിച്ചിരുന്നു..
അന്ന് 12th ആർമിക്ക് ബർമ്മ കാടുകളിൽ യുദ്ധം ചെയ്യുവാനുള്ള പരിശീലനം നിലമ്പൂർ കാടുകളിലാണ് നടന്നിരുന്നത്. ഇന്നത്തെ കെഎസ്ഇബി സബ്സ്റ്റേഷനിൽ നിൽക്കുന്ന സ്ഥലം തൊട്ട് ഹരിജൻ കോളനി തുടങ്ങി വെളിയംതോടു പട്ടാളത്തിനുള്ള സ്ഥലത്ത് വലകെട്ടിയാണ് അന്ന് തപാലുരുപ്പടികൾ ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും ചെറിയ തരം വിമാനത്തിൽ കൊണ്ടുവന്നിടുകയാണ് പതിവ്. ഒരു വിമാനം കാണാനില്ലാതായി വർഷങ്ങൾക്കുശേഷം ഒരു മരത്തിൽ തങ്ങി നിൽക്കുന്നതായി കാണാൻ സാധിച്ചു ഊട്ടിക്കടുത്തുള്ള വില്ലിംഗ്ടൺ ട്രെയിനിങ് സ്ഥലത്ത് നിന്ന് ഒരു ഉദ്യോഗസ്ഥൻ കാട്ടിൽ തിരക്കിൽ നടത്തിയാണ് അവസാനം കണ്ടുപിടിക്കുവാൻ സാധിച്ചത്. അപ്പോൾ വൈമാനികന്റെ മൃതദേഹത്തിലെ അസ്ഥികൾ അങ്ങിനെ തന്നെ വിമാനത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഈ അസ്ഥികൾ ബ്രിട്ടീഷ് ഗവൺമെന്റിന് അയച്ചുകൊടുത്തു . ഇത് കണ്ടുപിടിച്ചത് ഒരു വനവാസിയായിരുന്നു . ഒരു വലിയ പരുന്ത് മരത്തിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് വനവാസിക്ക് തോന്നിയത് . വനവാസി അന്നത്തെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു .
പാർട്ടിയോടും ജനങ്ങളോടും കൂറ് പുലർത്തിയ നേതാവ് .
……………………………….
പത്തായക്കോടൻ സീതി ഹാജിയെ സംബന്ധിച്ച് നമുക്കെല്ലാം സുപരിചിതമാണല്ലോ. അദ്ദേഹത്തെ ആദ്യം അറിയപ്പെട്ടിരുന്നത് ചാലിയാർ പുഴയിലൂടെ മരം തെരപ്പൻ കെട്ടി. തൊഴിലാളികളുടെ കൂടെ . കൊണ്ടുപോവുകയും . അങ്ങനെ ഒരു മര ബിസിനസുകാരൻ ആവുകയും .. പിന്നീട് ബിസിനസും രാഷ്ട്രീയ പ്രവർത്തനവും ഒന്നിച്ചു നടത്തിത്തുടങ്ങി . നാട്ടിലും നിയമസഭയിലും ശോഭിച്ചു നിന്നു . അദ്ദേഹത്തിന്റെ പ്രവർത്തനരംഗത്ത് ഒരു കാര്യം പ്രത്യേകം ഉണർത്തേണ്ടതുണ്ട്. രാഷ്ട്രീയത്തിലായാലും മറ്റു മേഖലകളിലായാലും. ഒരു പ്രകാരത്തിലുള്ള അഴിമതിക്കും വഞ്ചനക്കും സീതി ഹാജി . കൂട്ടുനിൽക്കുകയില്ല അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുന്നവരുടെ അടുക്കലും അനീതി കണ്ടാൽ ആരുടെ നേർക്കുംഎടുത്തു ചാടും . സ്വന്തം പാർട്ടിക്കാരനാണെന്നു പോലും നോക്കുകയില്ല. മാന്യമായി ജനസേവനം നടത്തി തന്നെയാണ് ഉയർച്ചയിലെത്തിയിരുന്നത്. കൂടാതെ കേരള നദുവത്തുൽ മുജാഹിദിന്റെ സമുന്നത നേതാവ് കൂടിയായിരുന്നു . സീതി ഹാജി .
നദുവത്തുൽ മുജാഹിദിൻ സംഘടന. സീതിഹാജി ജീവിച്ചിരിപ്പുണ്ടെങ്കിൽ രണ്ടായി പിളരുമായിരുന്നില്ല. പ്രസ്തുത സംഘടനയെ അതിന്റെ പൂർണ്ണ പ്രൗഢിയോടുകൂടി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സംഘടനയുടെ പേരിൽ സ്ഥാപിക്കുന്നതിനും ഹാജി വഹിച്ച പങ്ക് വളരെ വലുതാകുന്നു .
എടവണ്ണ ജാമിയ പുളിക്കൽ യത്തീംഖാന ഹൈസ്കൂളും ജെഡിറ്റികോഴിക്കോട് . അരീക്കോട് ഓറിയന്റൽ കോളേജ് . സ്കൂൾ മുതലായവ സ്ഥാപനങ്ങളിലെല്ലാം സീതി ഹാജിയുടെ സേവനം . മഹത്തരമായിരുന്നു.. അദ്ദേഹത്തിന്റെ അവസാന നാളിൽ ചിരകാല അഭിലാഷമായിരുന്നു എടവണ്ണ ഒതായി പാലം . രോഗശയ്യയിൽ കഴിയുമ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ സന്ദർശിച്ചപ്പോൾ . അദ്ദേഹം ഒറ്റ ആഗ്രഹമാണ് പറഞ്ഞത്. എടവണ്ണ പാലം ശ്രീ കരുണാകരൻ സാർ അതേ മിനിറ്റിൽ തന്നെ തന്റെ സഹപ്രവർത്തകരോട് പോലും ആരായൻ അവസരം നീട്ടാതെ ഉത്തരുകയായിരുന്നു . ഈ കടവിൽ ജനങ്ങളും വിദ്യാർത്ഥികളും നൂറ്റാണ്ടുകളായി അനുഭവിച്ചിരുന്ന ദുരിതത്തിന് അന്ത്യം കുറിച്ച് സുഖകരമായി സീതി ഹാജി പാലം നിലവിൽ വന്നു. 1992 ല്‍ സിതിഹാജി ഈ ലോകത്തോട് വിട പറഞ്ഞു അദ്ദേഹത്തിന്റെ നന്മക്കായി പ്രാർത്ഥിക്കാം.