Thursday, December 26, 2024
Homeകേരളംശബരിമലയിൽ നടൻ ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു: ദേവസ്വം പ്രസിഡന്‍റ് എന്‍...

ശബരിമലയിൽ നടൻ ദിലീപിന് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു: ദേവസ്വം പ്രസിഡന്‍റ് എന്‍ പ്രശാന്ത്

ശബരിമല : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാർഡുമാര്‍ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രം ആണ്. അതേസമയം, വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനിൽ സ്വാമിയേ കുറിച്ചുള്ള കോടതി പരാമർശം വന്ന സാഹചര്യത്തില്‍ അദ്ദേഹം ഉടനെ മല ഇറങ്ങി. അദ്ദേഹത്തിന്‍റെ സഹോദരന്‍റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു.

ദിലീപിന് വിഐപി പരിഗണന നൽകിയതുപോലെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്നും സോപാനം സ്പെഷഷൽ ഓഫിസറുടെ റിപ്പോർട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments