Logo Below Image
Friday, April 11, 2025
Logo Below Image
Homeഇന്ത്യരാജ്യവ്യാപകമായി ചർച്ചയായതോടെ ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ചു

രാജ്യവ്യാപകമായി ചർച്ചയായതോടെ ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച വിവാദ ലേഖനം പിൻവലിച്ചു

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയുടെ കയ്യിലുണ്ടെന്നായിരുന്നു ലേഖനത്തിൽ പറയുന്നത്. രാജ്യവ്യാപകമായി ചർച്ചയായതോടെയാണ് ഓർഗനൈസർ ലേഖനം പിൻവലിച്ചത്.

20000 കോടി വിലമതിക്കുന്ന 7 കോടി ഹെക്ടർ ഭൂമി സഭയുടെ പക്കലുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിങ് കോളജുകൾ, പിതി മൂവായിരത്തോളം വിദ്യാഭ്യസ സ്ഥാപനങ്ങളും സഭയ്ക്കുണ്ട്. 1927ൽ ബ്രിട്ടൺ നടപ്പാക്കിയ ഇന്ത്യൻ ചർച്ച് ആക്ട് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി സ്വന്തമാക്കാൻ അവസരം ഒരുക്കിയെന്നും ലേഖനം പറയുന്നു.

കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് ഒപ്പം കത്തോലിക്ക സഭ ഭൂമി സ്വന്തമാക്കിയത് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ എന്ന സംശയവും ഓര്‍ഗനൈസര്‍ ഉന്നയിക്കുന്നു. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ