കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഉൾപ്പെടെയുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പി.വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നോട്ടിസ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ നോട്ടീസ് അയക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്.
ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത്, കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഫോൺ ചോർത്തിയെന്നാണ് പി.വി അൻവർ പറഞ്ഞത്. വൻതുക മുടക്കി അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഫോൺ ചോർത്തിയത്.
ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണ്, തന്റെ ഫോണും അൻവർ ചോർത്തിയെന്ന് സംശയമുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികൾക്കു വിദഗ്ധ ഏജൻസി വഴി അന്വേഷണം നടത്താനുള്ള ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.