Sunday, May 19, 2024
Homeകേരളംകേരളത്തിൽ മഴയ്ക്ക് വേണ്ടി, വരുണനെ പ്രതീപ്പെടുത്താൻ തൃശൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ

കേരളത്തിൽ മഴയ്ക്ക് വേണ്ടി, വരുണനെ പ്രതീപ്പെടുത്താൻ തൃശൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ

തൃശൂർ: കേരളത്തിൽ മഴ പെയ്യുന്നതിനായി തൃശൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ. തൃശൂർ പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലാണ് പൂജ നടക്കുന്നത്. വരുണ ഭഗവാനെ പ്രീതിപ്പെടുത്തുവാൻ ഭക്തജന കൂട്ടായ്മ ആണ് വരുണജപം എന്ന പൂജ സംഘടിപ്പിക്കുന്നത്.പുലർച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്. ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്രത്തിൽ ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്.

മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്താൻ തീരുമാനിച്ചതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു. ഇതിനായി ഒരു പുരാതന കാര്യപദ്ധതി കാരണവർമാർ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാർഥനാ രൂപത്തിൽ ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ ആയിരം കുടം സഹസ്രകലശാഭിഷേകം ചെയ്ത് അതിൻ്റെ വിശിഷ്ട ജലംകൊണ്ട് ക്ഷേത്രത്തിലെ വരുണൻ്റെ ബലിക്കല്ല് മൂടുക എന്നതാണ് പൂജ. വിശേഷ മന്ത്രങ്ങളൊക്കെ ജപിച്ചാണ് പൂജ ചെയ്യുന്നത്. വളരെ വിശേഷമായ പൂജയാണിതെന്നും മഹാദേവൻ അനുഗ്രഹിച്ചു പ്രകൃതി നമുക്കൊപ്പം ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments