Friday, December 27, 2024
Homeകേരളംഅപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനം അമൃതയിൽ നടന്നു

അപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനം അമൃതയിൽ നടന്നു

കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപിലെപ്സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശിൽപശാലയും നടന്നു . അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയും, അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജന്മാരുമുൾപ്പെടെ നൂറോളം ഡോക്ടർമാർക്കാണ് കുട്ടികളിലെ അപസ്‌മാര ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകുന്നത്.

നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സീനിയർ ന്യൂറോസർജൻ ഡോ. പി. ശ്രീകുമാർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി. വിനയൻ, ഡോ.അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജർമ്മനി, ജപ്പാൻ, ബൾഗേറിയ, ബ്രസീൽ, യു.കെ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് അഭിഷേക് ലാഹിരി അവതരിപ്പിച്ച സരോദ് കച്ചേരിയും അരങ്ങേറി.

ശിൽപശാലയിൽ കുട്ടികളിലെ അപസ്മാരത്തിന്റെ സവിശേഷതകളും മരുന്നുപയോഗിച്ചുള്ള ചികിത്സയിലെ വെല്ലുവിളികളും ചർച്ച ചെയ്യുമെന്ന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ പറഞ്ഞു. അപസ്‌മാരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണെന്നും അപസ്മാര രോഗം നിരന്തരമായി അനുഭവിക്കുമ്പോൾ ഉണ്ടാകാവുന്ന മാനസികാഘാതം നേരത്തേയുള്ള ചികിത്സയിലൂടെ ഗണ്യമായി കുറയ്ക്കാനാകുമെന്നും പ്രഗൽഭ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഹാൻസ് ഹോൽത്തോസെൻ പറഞ്ഞു. അപസ്മാര ചികിത്സയ്ക്കായുള്ള അമൃത ആശുപത്രിയിലെ സംവിധാനങ്ങൾ ലോകോത്തര നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments