Sunday, December 29, 2024
Homeകേരളംഅടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല.

ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി.ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ സ്കൂൾ പ്രവർത്തിക്കാൻ കഴിയില്ല.

അതേസമയം സംസ്ഥാനത്ത് 5 വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തിദിനം അടുത്ത ആഴ്‌ച മുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിവസമാണ്.

അധ്യയന ദിനങ്ങൾ 220 ദിവസമാക്കി ഉയർത്തിയതിന്റെ ഭാഗമായാണ് ഇന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ 5വരെ ക്ലാസുകളിലെ പഠനം 200 ദിവസമാക്കി കുറയ്ക്കാൻ അധ്യപക സംഘടനാ യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതനുസരിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. സർക്കുലർ ഇറങ്ങാത്തതിനാലാണ് 5 വരെയുള്ള ക്ലാസുകൾക്ക് ഇന്നും പ്രവർത്തി ദിനമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments