Monday, December 16, 2024
Homeകേരളംപ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ.

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ.

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ലാ​യി.
തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്, തോ​ട്ടു​മു​ക്ക് പാ​റ​യി​ൽ വീ​ട്ടി​ൽ നി​ന്നും മു​ണ്ട​ക്ക​ൽ ബീ​ച്ച് ന​ഗ​ർ 58ൽ ​താ​മ​സി​ക്കു​ന്ന ഷാ​ന​വാ​സി​നെ​യാ​ണ് (39) കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യാ​യ പെ​ൺ​കു​ട്ടി​യെ ട്യൂ​ഷ​ന് പോ​കാ​ത്ത​തി​ന് സ​ഹോ​ദ​​ര​ൻ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ൽ പി​ണ​ങ്ങി കൊ​ല്ലം ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മൊ​ബൈ​ൽ വാ​ങ്ങു​ന്ന​തി​നാ​യി ഓ​ട്ടോ ഡ്രൈ​വ​ർ ഷാ​ന​വാ​സി​നോ​ട്​ സ​ഹാ​യം ചോ​ദി​ച്ചു.
ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി അ​ടു​ത്തു​ള്ള മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്നും ഫോ​ൺ വാ​ങ്ങി കൊ​ടു​ത്ത​ശേ​ഷം സിം ​ആ​ക്റ്റീ​വ് ആ​കാ​ൻ താ​മ​സം ഉ​ണ്ടെ​ന്നും അ​തു​വ​രെ ആ​ശ്രാ​മം മൈ​താ​ന​ത്തു വി​ശ്ര​മി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​കെ ബീ​ച്ചി​ലെ​ത്തി​ച്ചു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ വി​വ​രം ല​ഭി​ച്ച കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഷ​ബ്ന, സി.​പി.​ഒ മാ​രാ​യ സ്വാ​തി, അ​ജ​യ​കു​മാ​ർ, ഷൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments