ഹൈദരാബാദിൽ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ഏജന്റുമാര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശി നരേന്ദ്രയാണ് (25) ചൊവ്വാഴ്ച ആത്മഹത്യാ ചെയ്തത്.
വ്യത്യസ്ത ജാതിയില്‍പ്പെട്ട നരേന്ദ്രനും അഖിലാദേവിയും ഏറെ ബുദ്ധിമുട്ടിയാണ് ഇരുവരുടെയും ബന്ധുക്കളിൽ നിന്ന് വിവാഹം ചെയ്യാം അനുവാദം വാങ്ങിയത്. ഇരുവരും വിവാഹിതരായത് ഒക്ടോബര്‍ 28 നാണ്. വിവാഹം കഴിഞ്ഞ 47 ദിവസത്തിന് ശേഷം ഡിസംബര്‍ 7ന് മൊബൈല്‍ ആപ് വഴി 2000 രൂപ വായ്‌പ്പാ എടുത്തിരുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലോണ്‍ ഏജന്റുമാര്‍ ഇവരെ വിളിക്കാന്‍ ആരംഭിച്ചു.
- വായ്പാ ഏജന്റുമാര്‍ ആഴ്ചകള്‍ക്ക് ശേഷം തിരിച്ചടയ്ക്കണമെന്ന് ഭീഷണി തുടങ്ങി. തുടർന്ന് വായ്പാ ഏജന്റുമാര്‍ ഭാര്യ അഖിലയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നരേന്ദ്രയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു നൽകി. തിരിച്ചടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഭീഷണി തുടരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നരേന്ദ്രയുടെ ജോലി മീന്‍പിടിത്തമായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ കുറച്ചു ദിവസമായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭാര്യ അഖിലയും ജോലി ചെയ്യുന്നുണ്ട്. 2000 രൂപമാത്രമാണോ വായ്പയെടുത്തതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും വിവരം അന്വേഷിച്ച് വിളിച്ചതില്‍ നരേന്ദ്രന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നുവെന്നാണ് വിവരം.