ഹൈദ്രരാബാദിൽ അമ്മയ്ക്ക് ഉള്ള ജനിതികമായ നേത്രരോഗം മക്കൾക്കും ഉണ്ടെന്ന് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം അമ്മയും ജീവനൊടുക്കുകയായിരുന്നു. മക്കളായ അർഷിത് റെഡ്ഡി(11) ആശിഷ് റെഡ്ഡി(9) എന്നിവരെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയായ തേജസ്വിനി(32) കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ദീർഘകാലമായി നേത്രരോഗബാധയായ ജേതസ്വിനി മക്കൾക്കും ഇതേ രോഗം ഉണ്ടെന്ന് മനസിലാക്കുകയും ഇത് ജനിതികമാണെന്ന് തിരിച്ചറിയുകയും ചെയ്തു. മക്കളുടേയും രോഗാവസ്ഥ മാനസികമായി തോജസ്വിനിയെ തളർത്തുകയും ചെയ്തിരുന്നു.
പൊലീസ് ആറു പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാല് മണിക്കൂറിലും കണ്ണിൽ തുള്ളിമരുന്ന് ഒഴിക്കേണ്ട സാഹചര്യമുള്ള തേജസ്വിനി ഈ കാരണത്താൽ വീട്ടിൽ നിന്നും സമ്മർദം അനുഭവിച്ചിരുന്നു. ഭർത്താവുമായുള്ള നിരന്തര വാക്കുതർക്കവും ഇതെല്ലാം കാരണമുണ്ടായ സമ്മർദവും താങ്ങാനാകുാവുന്നതിലും അപ്പുറമാണെന്ന് തേജസ്വിനി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.