Logo Below Image
Sunday, May 18, 2025
Logo Below Image
Homeഇന്ത്യപഹൽഗാം ഭീകരാക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും, വിവിധ സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിപ്പിച്ചു

പഹൽഗാം ഭീകരാക്രമണം: ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും, വിവിധ സ്ഥലങ്ങളിൽ സൈന്യത്തെ വിന്യസിപ്പിച്ചു

പഹൽഗാം ഭീകരർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കത്വ, ബന്ദിപോറ, ബൈസർ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഭീകരാക്രമണത്തിൽ എൻഎയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർ ഒന്നര വർഷം മുന്പ് ജമ്മു കാശ്മീരിൽ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു.

കേസിൽ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖലകളിൽ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികൾ കാണുന്നത്.

അതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക്ക് സൈന്യത്തിലെ കമാൻഡോ എന്ന് സൂചന. ഹാഷിം മൂസ എന്ന പാര കമാൻഡോ ലഷ്കർ ഇ തോയ്ബയിലെ മുഖ്യകണ്ണി. അതേസമയം സിപ് ലൈൻ ഓപ്പറേറ്ററെ ഉൾപ്പെടെ എൻ ഐ എ അന്വേഷണസംഘം ചോദ്യം ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും പ്രകോപനത്തിൽ സൈന്യം തിരിച്ചടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ