ബംഗ്ലൂരു മലയാളികളുടെ പ്രിയ എഴുത്തുകാരൻ ഡോ. പ്രേംരാജ് കെ കെ യുടെ രണ്ട് കൃതികളുടെ പ്രകാശനം ഈ വരുന്ന 22 ന് ( ഫെബ്രുവരി 22). ഇന്ദിരനഗറിലെ റൊട്ടറി ഹാളിൽ ഉച്ചതിരിഞ്ഞ് 2.30ന് സാഹിത്യ ലോകത്തെ പ്രമുഖരുടെയും അക്ഷര സ്നേഹികളുടെയും സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്നു.
പ്രശസ്ത സിനിമ നിർമ്മാതാവും അഭിനേതാവുമായ പ്രകാശ് ബാരെ മുഖ്യാതിഥി ആയിരിക്കും. ബാംഗ്ലൂർ സാഹിത്യ അക്കാദമി മുൻ റീജിണൽ സെക്രട്ടറി ഡോ. മഹാലിംഗേശ്വർ പുസ്തക പ്രകാശനം നടത്തും.
16കഥകളുടെ സമാഹാരമാണ് “മഴമേഘങ്ങളുടെ വീട് ” എന്ന എന്ന കൃതി. മനുഷ്യ മനസ്സിന്റെ വിവിധതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥകൾ വായനക്കാർക്ക് വേറിട്ടൊരു വായനാനുഭൂതിയായിരിക്കും.
തൊണ്ണൂറുകളിലെ പാരാലൽ കോളേജിൽ നടക്കുന്ന സംഭവികസങ്ങളിലൂടെ കടന്നുപോകുന്ന “ഓർമ്മയിലൊരു വസന്തം ” എന്ന നോവൽ വായനക്കാരെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഉതകുന്നതാണ്. ഈ കൃതികളും ഡോ. പ്രേംരാജ് കെ കെ തന്നെയാണ് ഡിസൈൻ ചെയ്തതും പ്രസിദ്ധീകരിക്കുന്നതും. അതുകൊണ്ടുതന്നെ എല്ലാ വായനക്കാരുടെയും സഹായസഹകരണങ്ങൾ ഈ കഥാകാരന് ആവശ്യമായുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9886910278