1905 ഒക്ടോബർ 4 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ: പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ: കുഞ്ഞമ്മയമ്മ.
പ്രശസ്തനായ കാല്പനീക കവിയായിരുന്നു. പി. പ്രകൃതി സൗന്ദര്യം കവിതകളിലേയ്ക്ക് ആവാഹിച്ച കവിയാണ് അദ്ദേഹം.
അദ്ദേഹം ഒരു നിത്യസഞ്ചാരിയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം ആചാരാനുഷ്ടാനങ്ങൾ ദേവതാ സങ്കല്പങ്ങൾ എന്നിവയുടെ നേർച്ചിത്രമാണ് പി. യുടെ കവിതകൾ.
അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു വള്ളത്തോൾ. പടർന്നു പന്തലിക്കുന്നതായ അനേകം ആശയങ്ങളും ഭാവനകളും കോർത്തിണക്കിയ മനോഹരമായ വരികളാണ് അദ്ദേഹത്തിന്റെ കവിതകളിൽ.
പ്രകൃതി സൗന്ദര്യം മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കഠിനമായ സംഭവങ്ങളേയും അദ്ദേഹം കവിതയിൽ സംയോജിപ്പിച്ചിട്ടുണ്ട്.
നിത്യ സഞ്ചാരിയായ പി. യുടെ അനുഭവങ്ങളും നാടുവിട്ട പ്രണയങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കവിതയെ കൂടുതൽ ആകർഷകമാക്കി.
അദ്ദേഹത്തിന്റെ കവിയുടെ കൽപ്പാടുകൾ എന്ന ആത്മകഥ അദ്ദേഹത്തിന്റെ ജീവിതം തന്നെ പകർത്തിഎഴുതിയിരിക്കുന്നതാണ്.
പി. യുടെ കവിതകളിൽ ഏറ്റവും ഊർജ്ജം പ്രസരിപ്പിക്കുന്ന പ്രതീകാത്മകമായ കളിയച്ഛൻ. കളിയച്ഛൻ
കളിയരങ്ങ് നടൻ എന്നീ കഥാപാത്രങ്ങളിലൂടെ ഒരു ജീവിത ചക്രം വരച്ചു കാട്ടാനാണ് കവി ശ്രമിക്കുന്നത്.
മാർക്കണ്ഡേയ പുരാണത്തിന്റെ ഒരു ഭാഗമാണ് ദേവീമഹാത്മ്യം എങ്കിൽ കവിയുടെ കൽപാടുകൾ എന്നതിലെ ഒരു ഭാഗമാണ് കളിയച്ഛൻ.
കഥാതന്തു :-
ഒറ്റപ്പാലം സാഹിത്യപരിഷത്തിൽ വായിക്കാൻ വേണ്ടി എഴുതിയതാണ് കളിയച്ഛൻ. സമ്മേളനത്തിൽ കവിത വായിക്കാൻ മതിയായ വിഷയം കിട്ടാതെ മനോവേദനയിലകപ്പെടുന്ന കവി.
ഒടുവിൽ തന്റെ ഭാവനാ ലോകത്തിൽനിന്നും കണ്ടെടുത്തതും തലേദിവസം കൂട്ടാളി വലിയ നമ്പ്യാർ പറഞ്ഞ കഥകളിയുടെ കഥയും ചേർന്ന് കാവ്യശില്പം നെയ്തെടുക്കുകയായിരുന്നു. അതാണ് മധുര മനോഹരമായ കളിയച്ഛൻ.
പ്രത്യക്ഷത്തിൽ സിദ്ധനായിരുന്നിട്ടും ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടന്റെ ആത്മവിലാപം ആണ് ഈ കവിതയുടെ ഇതിവൃത്തം.
നടൻ ഗുരുവിനെ ധിക്കരിച്ചതു മൂലം പടിപടിയായി അധഃപതിക്കുന്നതിന്റെ
ദുരന്തശോകവും ഒടുവിൽ പശ്ചാത്താപ തീയിൽ നീറി നീറി ജീവിതത്തിന്റെ പുതിയ
ലോകത്തിലേയ്ക്കുള്ള പ്രത്യാശയുമാണ് ഈ കവിതയുടെ പ്രമേയം.
കളിയരങ്ങ് എന്ന പ്രതീകത്തെ കേന്ദ്രീകരി ച്ചാണ് കളിയച്ഛൻ സഞ്ചരിക്കുന്നത്. അരങ്ങു ജീവിതമാണ്. ജീവിതമാകുന്ന അരങ്ങിൽ പ്രത്യക്ഷപ്പെടുന്ന ഒരു ആചാര്യനോ അച്ഛനോ ദൈവമോ ആകാം.
നടൻ ഒരു വ്യക്തിയോ ജനസമൂഹമോ ആയിരിക്കാം. ഏതൊരാളുടേയും ജീവിതം സ്വാർത്ഥകമായി തീരാൻ ഗുരുസാന്നിധ്യം അനിവാര്യമാണെന്നുള്ള അറിവാണ് ഈ കവിതയുടെ കാതൽ.
ഗുരുശാപം കിട്ടിയ ഒരു കഥകളി നടൻ നടത്തുന്ന കുമ്പസാരത്തിന്റെ രീതിയിലാണ് കാളിയച്ഛനിലെ കഥഘടന.
കേവലം ശിഷ്യനിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കവിത. അത് കവിയിലും ഒരന്തരംഗം തീർക്കുന്നുണ്ട്. തന്റെ പിതാവിന്റെ വെറുപ്പ് സാമ്പാദിച്ചതിന്റെ പേരിൽ ജീവിതത്തിൽ പരാജയം മാത്രം ഏറ്റു വാങ്ങാൻ വിധിക്കപ്പെട്ട മകന്റെ അവസ്ഥയും ഗുരുശാപം മൂലം ക്ളേശിക്കുന്ന ശിഷ്യന്റെ അവസ്ഥയും ആശാനെ അനുസരിക്കാതെ അഹങ്കരിച്ചു നടന്ന നടന്റെ പതനവും ദൈവ വിശ്വാസം നഷ്ടപ്പെട്ട മനുഷ്യന്റെ അന്യഥാബോധവുമെല്ലാം കവിയിലും ശിഷ്യനിലും ഒരുപോല സമന്വയിപ്പിക്കാം. അതായത് കളിയച്ഛൻ എന്ന കവിത കവിയുടെ തന്നെ ചിത്രമായി മാറുന്നു.
കളിവട്ടത്തിൽ ഒന്നാംകിടക്കാരനാകാൻ കൊതിച്ച് ഗുരുവിനെ തെറിവാക്കു പറഞ്ഞ് പൂർണ്ണ അന്തകാരത്തിലേക്ക് താഴ്ന്നിറങ്ങുന്ന ശിഷ്യന്റെ അവസ്ഥകൾ വിവരിക്കുന്നതും, തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു പശ്ചാത്താപ തീയിൽ വെന്തുരുകി പുതിയ പ്രത്യാശയുടെ ലോകത്തേയ്ക്ക് വീണ്ടും പടികയറുന്ന നടനെ അവതരിപ്പിക്കുന്നത് രണ്ടാം ഭാഗം.
ഈ പ്രപഞ്ചം മുഴുവൻ ശിഷ്യനോട് കളിവട്ടത്തി ൽ ഒത്തുകളിക്കാൻ അഭ്യർത്ഥിക്കുന്ന വരികളിലൂടെയാണ് കളിയച്ഛൻ എന്ന കവിത ആരംഭിക്കുന്നത്. പ്രകൃതി തന്നോട് കൽപ്പിച്ചാലും ഈ കളിവട്ടത്തിൽ കളിയച്ഛനോടൊത്ത് കളിക്കാൻ തനിക്കാവില്ലെന്ന് തേങ്ങലോടെ നടന്റെ ജീവിതത്തിലുണ്ടായ ദൈന്യതയെ അടയാളപ്പെടുത്തുകയാണ് ഇനിയുള്ള വരികളിൽ.
ഒരു നടന്റെ കഥയാണിതിൽ. ഗുരുനാഥന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ ഗുരുവിന്റെ തൃക്കരപൊന്മുടി ചൂടിയാണ് നടൻ കളിയരങ്ങേറുന്നത്. അന്നത്തെ അരങ്ങേറ്റം ഒന്നാന്തരം വിജയമായി.
അതിന്റെ ഫലമായി ശിഷ്യനിൽ അഹന്ത വർദ്ധിച്ചു. കളിയരങ്ങിൽ ഒന്നാം കിടക്കാരനാകണമെന്ന ആഗ്രഹം ശിഷ്യനിൽ വർദ്ധിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്ന വിനയമെല്ലാം പോയി.
തന്റെ വേഷം താൻ തന്നെ നിശ്ചയിക്കും എന്ന വരെ അഹങ്കാരം വർദ്ധിച്ചു. തന്റെ ആഗ്രഹം നടക്കാതെ വന്നപ്പോൾ ഗുരുനാഥനിൽ പക്ഷ പാദം ആരോപിച്ച് തർക്കിക്കാൻ തുടങ്ങി. ഒടുവിൽ ഗുരുവിന്റെ മുഖത്തു നോക്കി തെറി വാക്കുകൾ പറഞ്ഞ് കളിവട്ടം വീട്ടിറങ്ങി പോന്നു.
അന്ന് മുതൽ തുടങ്ങിയതാണ് അധപതനം. ദുർമുഖം കാണേണ്ടെന്ന ദേശികന്റെ ഘോരശാപമാകുന്ന ഇടിതീയിൽ കേശപാശം അണിയേണ്ട മസ്തകം
വെന്തു വെണ്ണീറായി. അന്ന് തൊട്ട് നടനെ ഉത്സവ പന്തലിൽ ആരും വിളിക്കാതെ ആയി.
കളിയച്ഛനോട് ഇടഞ്ഞ കാലം മുതൽ പിച്ചമാത്രം ആയിരിക്കുന്നു. വരികളിലൂടെ തന്റെ പാപം എന്തെന്നുള്ള തിരിച്ചറിവ് ശിഷ്യനിൽ ഉണ്ടാകുന്നു.
“ഒക്കില്ലൊരിക്കലും മേലിലെനിക്കിനി
ഈ കളിയോഗത്തിലൊ ത്തു കളിക്കുവാൻ “. എന്ന വ്യക്തിത്വവാദ ത്തിൽ തുടങ്ങുന്ന കവിത പിന്നീട് കാട്ടി തരുന്നത് സ്വന്തം നിയോഗം മറന്നു ആർക്കോ വേണ്ടി പല വേഷങ്ങൾ കെട്ടി ജീവിതത്തിൽ നിറഞ്ഞാടിയ ഒരു കഥകളി നടന്റെ തിരിച്ചറിവുകളാണ് പി യുടെ.
ഗുരുവിനെ വിട്ടകന്നത് മുതൽ അയാളുടെ പതനവും ആരംഭിച്ചു. കളിയോഗത്തിൽ നിന്നും പിരിഞ്ഞ് കഥകളി പെട്ടിയും ഏറ്റികൊണ്ട് ചുറ്റി അലയുമ്പോൾ അയാളുടെ അപമാനഭാരം പൂർണ്ണമായി.
നിവൃത്തികേടു കൊണ്ടാണെങ്കിലും ഭീരുവിന്റെ വേഷവും അയാൾ കെട്ടി. താൻ കെട്ടിയ വേഷങ്ങൾ തനിക്ക് വണങ്ങുന്നവയല്ല എന്ന ബോധവും അയാളിൽ നോവുണർത്തി. ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു നടന്ന നടന് തന്റെ തോൽവികൾ എന്തിൽ നിന്നും ഒളിച്ചോടാൻ പ്രേരിപ്പിച്ചു. സ്വന്തം വീടിനെ കുറിച്ചുള്ള ഓർമ്മകളും അയാളിൽ വേദനമാത്രമാക്കിയെങ്കിലും ശിഷ്യനിൽ കടന്നു കൂടിയിരിക്കുന്ന ഭാവനാകുരുതി ഒരു കാളസർപ്പം പോലെ ഇ ഴയുകയാണ്.
” മെച്ചം തഴച്ചവനാരു ഞാനീ കളിയച്ഛന്റെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കുവാൻ. ”
ഇത്തരം ചിന്തകൾ അയാളെ അസൂയയും കാമാന്തയും വഴിപിഴപ്പിക്കാൻ കുട്ടു നിന്നു.
തൊഴാനായ കൊച്ചുമിടുക്കന്റെ ഉർവ്വശീ വേഷം അയാളെ കാമാന്ധനാക്കി. ഇത് കൂട്ടുകാരുടെ അകൽച്ചക്കും നിദാനമായി. ഇതുവരെയുള്ള വരികളിൽ ശിഷ്യന്റെ അവസ്ഥയെ വെളിപ്പെടുത്തുന്ന കവി പിന്നീടങ്ങോട്ടുള്ള വരികളിൽ ഒന്നാം കിടക്കാരനാകാൻ തുനിഞ്ഞ ശിഷ്യന്റെ കളിവട്ടത്തിലെ പരാജയങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.
പച്ചവേഷത്തിൽ കത്തിയും താടിയും കലർത്തി ആരുമെടുക്കാത്ത വേഷങ്ങളും എടുത്ത് അരങ്ങിനെ മുഷിപ്പിച്ചു. മുദ്രയും താളവും തെറ്റി. വാങ്ങി കളിക്കേ ചേങ്ങിലാകോല് പുറത്തു വീണു. ചുട്ടി അടർന്നു. കിരീടം ചെരിഞ്ഞു.
സദസ്സിൽ പ്രതിഷേധ ശബ്ദം പൊങ്ങി. കെട്ടേണ്ട വേഷം മുഖശ്രീ തൊടാത്തവൻ കെട്ടേണ്ട വേഷം ചുട്ടിയടരുവാൻ, ലജ്ജയാൽ മുങ്ങിയ ശിഷ്യൻ വീണ്ടും പുതിയ വേഷത്തിനു വേണ്ടി കൊതിച്ചപ്പോൾ അശരീതി ഗർജ്ജനം വീണ്ടും കേട്ടു.
ഗുരുശാപമേറ്റവൻ നടന് ഏറ്റ തിരിച്ചടികൾ ശിഷ്യനിൽ പല മാറ്റങ്ങളും ഉണ്ടാക്കി കൊടുത്തു. ഈ കളിയാട്ടത്തിൽ വേണ്ടവിധം തനിക്കാടാൻ കഴിഞ്ഞില്ല എന്ന തിരിച്ചറിവ് ഉണ്ടായി.
അവന്റെ മനസ്സിൽ ഉണ്ടായിരുന്ന അഹങ്കാരത്തിന്റെ കോട്ട തകർന്നു തരിപ്പണമായി. പരാജയങ്ങളെല്ലാം ഏറ്റു വാങ്ങിയ ശിഷ്യന്റെ നിസ്സഹായ അവസ്ഥയെ അടയാള
പെടുത്തി കവിത സഞ്ചരിക്കുന്നത് മറ്റൊരു തലത്തിലേക്കാണ്.
പാപമോക്ഷത്തിന്റെ പരിഹാരമാർഗ്ഗം ഒരശ രീതിപോലെ മധുരമനോഹര കുഴലൂതും പോലെ കേൾക്കയായി. അതിനാൽ അണിയറയിൽ പോയി ഈ കളിയോടം വിട്ടുപോകേണ്ടതില്ല. ആരുടെ കരുണയിലാണോ നീ ആദ്യമായി ചുവടു വെച്ചത് ആ കളിയച്ഛൻ എന്തു തെറ്റും പൊറുക്കുന്നവനാണ്.
അദ്ദേഹം കരുണാനിധിയാണ്. ഏത് തെറ്റും പൊറുക്കും. നീ കാലിൽ വീണ് മാപ്പപേക്ഷിക്കു. അദ്ദേഹം നിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിക്കും. ഈ
ബ്രഹ്മാണ്ഡം മുഴുവൻ നിന്റെ കളിപന്തലായി മാറും. ഗുരുസ്പർശനത്താൽ നിന്റ എല്ലാ ദുഖവും തീരും എന്ന് പറഞ്ഞു ശിഷ്യനെ ആശ്വസിപ്പിക്കുന്നു.
നേട്ടങ്ങൾ :-
1959ൽ കവിക്കുള്ള പ്രഥമ കേരള സാഹിത്യ അക്കാദമി അവാർഡ്.
1987ലെ സാഹിത്യ അക്കാദമി അവാർഡ്.
നീലേശ്വരം രാജാവ് ഭക്തകവി പട്ടം നൽകി ആദരിക്കുകയും 1949ൽ സ്വർണ്ണവള സമ്മാനമായി നൽകുകയും ചെയ്തു.
1963ൽ കൊച്ചി രാജാവിൽ നിന്നും നിപുണൻ എന്ന പദവി ലഭിച്ചു.
കളിയച്ഛൻ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. താമരത്തോണി എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, അറുപതാം ജന്മദിനത്തിൽ ഗുരുവായൂർ ദേവസം സ്വർണ്ണ ചെയിൻ സമ്മാനിച്ചു. പിന്നേയും ഒട്ടനവതി ബഹുമതികൾ ലഭിച്ചു.
Good
നല്ല അവതരണം

ഗുരുശാപമേൽക്കേണ്ടി വന്ന ഒരു കഥകളി നടന്റെ ആത്മവിലാപം ആണ് ഈ കവിതയുടെ ഇതിവൃത്തം….
കളിയച്ഛന്റെ പശ്ചാത്തലം ആദ്യമായി അറിയുകയാണ്..
വളരെ നല്ലൊരു പഠനം നടത്തിയാണ് ഈ ലേഖനം തയ്യാറാക്കിയത് എന്നത് ഒരുപാട് സന്തോഷം തരുന്നു..
മനോഹരമായ അവതരണം നല്ലൊരു വായനാസുഖം നൽകി
അഭിനന്ദനങ്ങൾ മാഡം


ഹൃദ്യമായ അവതരണം

നന്നായിട്ടുണ്ട്
