കൊച്ചി: യുവ എഴുത്തുകാരി മിനിത മിഖായേലിന്റെ രണ്ടാമത്തെ പുസ്തകമായ “നക്ഷത്രങ്ങളുടെ മറുപടി” എന്ന ചെറുകഥാസമാഹാരം ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു, കലാകാരനായ സുബീഷ് കടവത്തൂരും ക്രൈംനോവലിസ്റ്റായ ബാറ്റൺ ബോസും ചേർന്ന് പുസ്തകം സ്വീകരിച്ചു.
സെൽഫ് ബുക്ക് പുസ്തകോത്സവം എന്ന പേരിൽ മഞ്ജരി പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയത്. ചടങ്ങിൽ ചീഫ് എഡിറ്റർ പൈമ പ്രദീപ് അധ്യക്ഷത വഹിച്ചു. “വെയിൽചില്ലയിലെ ഒറ്റയിതൾപ്പൂവ്” ആണ് ആദ്യ കവിതാസമാഹാരം.