Logo Below Image
Thursday, April 3, 2025
Logo Below Image
Homeഅമേരിക്കകുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റിയൻ (മണി -74) .എഡ്മിന്റനിൽ വച്ച് അന്തരിച്ചു.

കുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റിയൻ (മണി -74) .എഡ്മിന്റനിൽ വച്ച് അന്തരിച്ചു.

ജോസഫ് ജോൺ കാൽഗറി .

എഡ്മിന്റൻ : ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ്സ് നേതാവും, ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റിയൻ ( മണി -74 ) കാനഡ -എഡ്മിന്റനിൽ വച്ച് അന്തരിച്ചു . ഭാര്യാ സമേതം മകളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു .

പത്നി രയരോം മുള്ളോങ്കൽ കുടുംബാഗമായ മേരിക്കുട്ടിയാണ് .

പരേതൻറെ മക്കളും, മരുമക്കളും:
റിൻസി (പി.വി ബൈജു- കാലടി )- എഡ്മിന്റൻ , റിജോഷ് -(ജിഷ മണിക്കടവ്) ഓസ്‌ട്രേലിയ,പരേതനായ റിനിൽ. സഹോദരങ്ങൾ : അബ്രഹാം ( കുനാതപുരം), തോമസ് ( ഗബ്രി – കർണാടക ), ജെയിംസ് ( ആലക്കോട്), തങ്കമ്മ മുണ്ടക്കൽ (പരപ്പ) , വത്സമ്മ മുണ്ടക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു എന്നിവരാണ് .

പൊതുദർശനം ഫെബ്രുവരി 7 ന് , 5 .00 P .M മുതൽ സ്വഭവനത്തിൽ . സംസ്കാരം ഫെബ്രുവരി 8 ന് 10 മണിക്ക് ആലക്കോട് , കുട്ടാപറമ്പിലെ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ .

പരേതൻറെ ജാമാതാവ് എഡ്മിന്റനിലെ മാക് ഈവൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസ്സറും , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് അംഗവും , മലയാളം മിഷനിലെ ഭാഷ അദ്ധ്യാപകനും, സാഹിത്യ രചയിതാവുമായ പി.വി. ബൈജുവാണ് .

വാർത്ത : ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments