Logo Below Image
Thursday, July 10, 2025
Logo Below Image
Homeഅമേരിക്കജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ - 8 - (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര -...

ജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ – 8 – (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര – അദ്ധ്യായം .. 8) ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

അത്ഭുതങ്ങളുടെ 8 ഭാഗ്യസംഖ്യാക്കാർ . സ്വന്തം വാദങ്ങൾ സമർത്ഥിക്കാൻ ബഹു മിടുക്കരായിരിക്കും. ഏത് രംഗത്തും വിജയിക്കും.

അത്യത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ള സംഖ്യയാണ് 8 – ഒരു വ്യക്തിയെ വളർത്താനും തളർത്താനും ഈ സംഖ്യക്കുള്ള കഴിവ് അപാരമാണ്.

ഏത് ഇംഗ്ലീഷ് മാസത്തിലെയും 8, 17, 26 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ – 8 ആണ്. കാപ്രിക്കോൺ, അക്വേറിസ് എന്നീ സോഡിയാക് സൈനുകളിൽ ജനിച്ചവരുടെ രാശി സംഖ്യയും 8 ആണ്.

വളരെയധികം നന്മകളും തിന്മകളും ഉള്ള ഒരു അതിശയ സംഖ്യ ആണ് ഇത്. ഏതെങ്കിലും വ്യക്തികൾക്ക് ഭാഗ്യസംഖ്യ, വിധി സംഖ്യ, രാശി സംഖ്യ എന്നിവയിൽ ഏതെങ്കിലും ഒന്നായോ മൊത്തമായോ ഭാഗീകമായോ 8 വരുകയാണെങ്കിൽ ആ വ്യക്തിയുടെ സംഖ്യാജ്യോതിഷം വളരെ വിശദമായി അനലൈസ് ചെയ്യുകയും ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തി പ്രശ്ന പരിഹാരം നേടണം.
ശനിഗ്രഹത്തിൻ്റെ ആധിപത്യം ഉള്ള സംഖ്യയാണ് 8. ഇഷ്ടഫലദായകനായ ശനിയുടെ ആധിക്യത്താൽ ദുഃഖ നാശം, ഗ്രാമം, സമൂഹം എന്നിവയുടെ ആധിപത്യം, രാഷ്ട്രീയത്തിൽ മികച്ച നേട്ടം, ഭൂമി ലാഭം, കൃഷി നേട്ടം, ബിസിനസ്സിലും തൊഴിൽ രംഗത്തും മികച്ച നേട്ടങ്ങൾ . തുടങ്ങി എല്ലാ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും.

എന്നാൽ അനിഷ്ട ഫലപ്രദനായ ശനിയുടെ ആധിക്യത്താൽ സർവ്വകാര്യ പരാജയം , കടബാദ്ധ്യത, ആലസ്യം, മടി, ഉറക്കം, നീച സ്ത്രീകളുമായി ബന്ധം, കലഹം, അംഗഭംഗം, അകാലനര, കഷണ്ടി, രോഗങ്ങൾ, നീച സ്ഥലങ്ങളിൽ വാസം, പാദങ്ങൾക്ക് വേദനയും രോഗങ്ങളും, ഗൃഹ – ഭൂമി നാശം, കൃഷി നാശമുൾപ്പെടെ സകലതിലും പരാജയഭീതി നിഴലിക്കും.

8, 17, 26 എന്നീ തീയതികളിൽ ജനിച്ചവർ അഗാധവും സാന്ദ്രവും ആയി ഉള്ള സ്വഭാവത്തോട് കൂടിയവർ ആയിരിക്കും. തികഞ്ഞ വ്യക്തിത്വം ഉള്ളവരും ആയിരിക്കും. ഈശ്വര ഭക്തിയോടെയും, മതത്തിൽ താൽപ്പര്യമുള്ളവരും ആയി ജീവിച്ചാൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഒരിക്കൽ ഈശ്വരഭക്തി വന്നാൽ കറകളഞ്ഞ ഭക്തനോ ഭക്തയോ ആയിരിക്കും ഇവർ.

സ്വന്തം അഭിപ്രായം സമർത്ഥിക്കുന്നതിനായി ആരെയും പിണക്കി ശത്രുക്കളാക്കുന്നതിന് ഇക്കൂട്ടർക്ക് മടിയുണ്ടാവില്ല. വേദാന്തരഹസ്യങ്ങൾ അറിഞ്ഞവരും തത്വജ്ഞാനികളും ആയിക്കാണുന്നു ചിലർ.

ആരെയും സഹായിക്കാൻ എന്തും ത്യജിക്കാൻ യാതൊരു രീതിയിലുമുള്ള വൈമനസ്യം കാണിക്കുകയില്ല. ഏകാന്തതയും ഇരുട്ടും ഇഷ്ടപ്പെടുന്ന കൂട്ടരുമാണ്. ഇവരുടെ സ്വഭാവവും മനസ്സിലിരിപ്പും മറ്റുള്ളവർക്ക് മനസ്സിലാക്കിയെടുക്കാൻ പ്രയാസമായിരിക്കും. ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ അത് നേടിയെടുക്കാതെ വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യത്തില്ല.

ഒറ്റനോട്ടത്തിൽ ഇവർ ക്രൂരരും കഠിനഹൃദയം ഉള്ളവരായി തോന്നുമെങ്കിലും സത്യത്തിൽ ആർദ്ര മനസ്സിൻ്റെ ഉടമകളും പൂർണ്ണ മനസ്സുള്ളവരും ആയിരിക്കുന്നതാണ്. ഉള്ള് തുറന്ന് ഒരു സംഗതികളും ഇവർ മറ്റുള്ളവരുമായി പങ്കുവയ്കില്ല. എത്ര സന്തോഷം ലഭിച്ചാലും ചെറുതായി ഒന്ന് പുഞ്ചിരിക്കുന്നതു തന്നെ വളരെ അപൂർവ്വമായി ആയിരിക്കും.

തികഞ്ഞ നീതി ബോധത്തോടെയും സത്യസന്ധതയോടെയും ജീവിക്കുന്ന ശീലം ഉണ്ടായിരിക്കും. എന്ത് തൊഴിലും ചെയ്യുന്നതിന് യാതൊരു മടിയും കാണില്ല. ഏതു രീതിയിലുമുള്ള പ്രതിസന്ധിയേയും തരണം ചെയ്യാൻ തക്ക രീതിയിലുള്ള സഹനശക്തിയും ക്ഷമാശീലവും ഇവർക്കുണ്ടായിരിക്കും. ബുദ്ധി അതിവിശേഷപ്പെട്ട രീതിയിലുള്ളതായിരിക്കും.

ധനം ആർക്കെങ്കിലും കടമായി നൽകിയാൽ ഇവർക്കത് പൂർണ്ണമായി തിരികെ ലഭിക്കില്ല. എന്നിരുന്നാലും മറ്റേതെങ്കിലും വഴികളിലൂടെ വന്ന നഷ്ടം നികത്തിയെടുക്കും. ശക്തമായ എതിർപ്പുകളെ അതിജീവിച്ചു വേണം ഇവർ ജീവിത വിജയത്തിൽ എത്തിച്ചേരാൻ . എന്നിരുന്നാലും പരസഹായം തേടില്ല. സ്വന്തം പരിശ്രമം കൊണ്ട് മാത്രം ഉന്നതികളിൽ എത്തിക്കൊള്ളും.

ചെറുപ്പത്തിൽ ഉദരത്തിന് രോഗ ബാധ ഉണ്ടാകാം, കുടൽ ബലക്കുറവുള്ളതായിരിക്കും, രക്തം ശുദ്ധമായിരിക്കില്ല. എല്ല്, പല്ല്, പാദം എന്നിവ ദുർബലമായിരിക്കും. ക്രമം തെറ്റിയ പല്ലുകളോടെയും ചിലരെ കാണാനാകും. ഏറെ പേർക്കും കഷണ്ടിയും ബാധിക്കും.

കഴിവതും മാംസഭക്ഷണം, ലഹരി വസ്തുക്കൾ, പുകയില എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയോ ഉപേക്ഷിക്കുകയോ വേണം. മുകളിൽ പറഞ്ഞിരിക്കുന്ന സംഗതികൾ ‘വിധി സംഖ്യാ, രാശി സംഖ്യാ എനിവയുടെ സ്വാധീനമനുസരിച്ച് ഏറിയും കുറഞ്ഞുമായിരിക്കും ഒരു വ്യക്തിയിൽ പ്രകടമാകുന്നത്.

8, 17, 26, 1,10, 19, 28 എന്നീ തീയതികളും സംഖ്യകളും ഗുണപ്രദമായിരിക്കും. ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളും ഉപയോഗപ്രദമാണ്. ഇന്ദ്രനീലം (Blue Sapphire) ആണ് ഏറ്റവും അനുകൂല രത്നം – (ജനന തീയതി വിശദമായി വിശകലനം ചെയ്തതിനു ശേഷം മാത്രമെ ഈ രത്നം ധരിക്കാവു.) ശനി അനുകൂലമായി നിൽക്കുന്നു എന്ന് ഉറപ്പായാൽ മാത്രം രത്നം ധരിക്കാം. എന്നാൽ ശനി പ്രതികൂലമായി ആണ് നിൽക്കുന്നതെങ്കിൽ – ശനി ശാന്തി കർമ്മങ്ങൾ ആണ് അനുഷ്ടിക്കേണ്ടത്. കാരണം രത്നം ധരിക്കുബോൾ ആ വ്യക്തിയിലേക്ക് ശനിഗ്രഹത്തിൻ്റെ പ്രഭാവം വർദ്ധിക്കുകയും നീച ഭാവത്തിൽ നിൽക്കുന്ന ശനി ഗുണത്തേക്കാളേറെ ദോഷഫലങ്ങൾ ആ വ്യക്തിക്ക് പ്രദാനം ചെയ്യും.

വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ രത്ന ധാരണം നടത്താം. നീല , മഞ്ഞ, കടും പച്ച എന്നീ നിറങ്ങൾ അനുകൂലമാണ് – മറ്റുള്ളവരിൽ നിന്നും ഏതെങ്കിലും സംഗതി സാധിച്ചെടുക്കണമെങ്കിൽ മഞ്ഞ വസ്ത്രം ധരിച്ച്‌ പോകുന്നതാണുത്തമം.
1 , 10, 19, 28 – 4, 13, 22, 31 എന്നീ തീയതികളിൽ ജനിച്ചവരും ആയി സ്നേഹ ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.- പൊതുവെ സന്താനഭാഗ്യം കുറവായിരിക്കും. – എന്നാലും ഭാഗ്യസംഖ്യ കൂടാതെയുള്ള സംഖ്യകളെ ആശ്രയിച്ച് സന്താനഭാഗ്യം കൂടിയും കുറഞ്ഞും അനുഭത്തിൽ വരുന്നതാണ്.

ഏത് സംഗതിക്കും തെക്ക് ദിക്ക് പ്രധാനമായി വേണം നടത്താൻ .
ശനിയാഴ്ച വ്രതം നോക്കുന്നതും, നിത്യം കാക്കകൾക്ക് അന്നം നൽകൽ, പിതൃകർമ്മങ്ങൾ അനുഷ്ടിക്കൽ, ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം , ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ മാസംതോറും ദർശനവും യഥാശക്തി വഴിപാടുകളും, കാലഭൈരവന് വൈൻ നൽകലും, നാഗരാജാവിനും നാഗയക്ഷിക്കും നൂറും പാലും നൽകുന്നതും ഒക്കെയാണ് ശനി ശാന്തികർമ്മങ്ങൾ .

ഡിസംബർ 21 മുതൽ ജനുവരി 20 വരെയുള്ള കാലയളവിൽ ജനിച്ചവരിലും – ജനുവരി 21 മുതൽ ഫെബ്രുവരി 20 വരെ ജനിച്ചവരിലും ശനിയുടെ ആധിപത്യം കുടുതലായി ഭവിക്കുന്നു.

8, 17, 26, 35,44, 53 ,62,71,80 എന്നീ വയസ്സുകളിൽ ശാരീരികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

F, P, എന്നീ അക്ഷരങ്ങൾ പേരുകളിൽ വരുന്നതും – നാമ സംഖ്യ 1,3, 5, 6 എന്നിവയിൽ ഏതെങ്കിലും ഒരു സംഖ്യ ആകുന്നതും ഉത്തമം ആണ്.

രത്നം ധരിക്കാൻ സാധിക്കാത്തവർക്ക് ശനിയുടെ സംഖ്യാ യന്ത്രം ധരിക്കാവുന്നതാണ്. അങ്ങനെയാവുബോൾ ശനിയെ കൊണ്ടുള്ള പീഡകൾ ഒഴിയുകയും ഐശ്വര്യം കൈവരിക്കുകയും ചെയ്യുന്നതാണ്.

ശാസ്താ ക്ഷേത്രത്തിൽ എള്ള് പായസ നിവേദ്യം നടത്തുന്നതും . നീരാഞ്ജനം നടത്തുന്നതും ശനി പ്രീതി ലഭിക്കാൻ ഉത്തമം ആണ്.

” ഓം ശം ശനൈശ്ചരായ നമഃ

എന്ന മൂലമന്ത്രം നിത്യം 108 തവണ വീതം ജപിക്കുക.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ