Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: എം. ഗോവിന്ദൻ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: എം. ഗോവിന്ദൻ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ചിന്തകനും ഒപ്പം മലയാള കവിതയെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തുകയും ചെയ്ത കവികളില്‍ ഒരാളാണ് എം ഗോവിന്ദന്‍.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.കവി എന്നതിലുപരി എഴുത്തുകാരൻ, ചിന്തകൻ, പ്രസാധകൻ സാംസ്കാരിക നായകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ചിന്തയും ഭാവനയും സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളാണ് എന്ന സുന്ദരവും ലളിതവുമായ ആശയം മലയാളികളെ പഠിപ്പിച്ച എം. ഗോവിന്ദന്‍..

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കൃണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ.കുറക്കാലം സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി. പിന്നീട് ചെന്നൈയിലെ ഇൻഫർമേഷൻ വകുപ്പിൽ ജോലി ചെയ്തു.ജോലി രാജി വെച്ച് ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ ചെന്നൈയിലെ മേൽവിലാസം ലോക പ്രശസ്തമായിരുന്നു. വിവിധ രാജ്യങ്ങളിലെ എഴുത്തുകാർ അദ്ദേഹവുമായി സൗഹൃദം പുലർത്തി.

മലയാളസാഹിത്യത്തിൽ ശ്രദ്ധേയമായി തീർന്ന ആനന്ദ് ഉൾപ്പെടെയുള്ള ഒരുപിടി സാഹിത്യകാരന്മാരെ വളർത്തിക്കൊണ്ടു വന്നതിൽ ഗോവിന്ദന്റെ പങ്ക് വളരെ വലുതാണ്. കൈവെച്ച മേഖലകളിലെല്ലാം തന്നെ ആധുനികതയുടെ വഴിത്തിരിവ് ഉണ്ടാക്കിയെടുക്കുവാൻ അദ്ദേഹത്തിനായി. സമീക്ഷ എന്ന പേരിൽ ആരംഭിച്ച മാഗസിൻ മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു.

അമേരിക്കൻ ചാരൻ, സിഐഎ യുടെ പണം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തെ അടുത്തറിയുന്ന എന്നാൽ അറിയുന്ന പല എഴുത്തുകാരും അത് ശക്തിയുക്തം നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന കാലഘട്ടം വളരെ പരിതാപകരമായ നിലയിലായിരുന്നു. സുമനസ്സുകളുടെ സഹായം കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനകാലത്ത് മുന്നോട്ടുപോയി കൊണ്ടിരുന്നത്

ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, മേനക, എം.ഗോവിന്ദന്റെ കവിതകൾ, നോക്കുകുത്തി, മാമാങ്കം, പൂണൂലിട്ട ഡെമോക്രസി, ജനാധിപത്യം നമ്മുടെ നാട്ടിൽ എന്നിവയാണ് പ്രധാന കൃതികൾ.
1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് അദ്ദേഹം മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.

ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments