ആമുഖം
ക്രിസ്തീയജീവിതത്തില്‍ എല്ലാ മനുഷ്യര്‍ക്കും സംശയകരമായ കാര്യമാണ് മരണാനന്തരജീവിതം. മനുഷ്യന്‍ ജനിച്ചാല്‍ മരിക്കും എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കും എന്നും എങ്ങനെ സംഭവിക്കും എന്നും ആര്‍ക്കും അറിയില്ല. മരിക്കാതിരിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോഎന്നാണ് മനുഷ്യന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ മരിച്ചാല്‍ ആത്മാവ് എവിടെ, ശരീരമെവിടെ, ആത്മാവ് ഇപ്പോള്‍ എന്ത് ചെയ്യുന്നു, പാപത്തിന്റെ ശമ്പളം എന്താണ്, ശരീരത്തില്‍ നിന്ന് വേര്‍പെട്ടാലും ആത്മാവിന് മരണമുണ്ടോ മരണകരമായ പാപങ്ങള്‍ എന്തെല്ലാം, മരിച്ചവരെ ഓര്‍ത്തു ദുഃഖിക്കേണ്ടതുണ്ടോ മരിച്ചവരുടെ പേരുകള്‍ വി.ആരാധനയില്‍ ഓര്‍ക്കേïതുണ്ടോ മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമോ, മരിച്ചവര്‍ ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടൊ കേള്‍ക്കുന്നുണ്ടോ മരിച്ചവര്‍ക്ക് ന്യായവിധി ഉണ്ടോ, മരിച്ചവര്‍ക്കുവേണ്ടി പ്രത്യുപകാരം ചെയ്യേതുണ്ടോ ശരീരം വിട്ടാലും കര്‍ത്താവിനോടുകൂടി വസിക്കാന്‍ പറ്റുമോ. എന്തെല്ലാം രീതിയിലുള്ള മരണമാണ് സംഭവിക്കുന്നത്. ദൈവകല്‍പന പാലിക്കാതെ മരിക്കുന്നവരുടെ അവസ്ഥ എന്ത്. പിതാക്കന്മാരുടെ അകൃത്യം മൂലം മക്കള്‍ക്ക് ശിക്ഷയുണ്ടോ മരിച്ചവരെ കല്ലറയില്‍ സംസ്‌കരിക്കുന്നത് എന്തിന്. ആത്മീയ മരണവും ശാരീരിക മരണവും എങ്ങനെ. മരിച്ചവര്‍ വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നുണ്ടോ തുടങ്ങിയിട്ടുള്ള കാര്യങ്ങള്‍ വചനവാക്യങ്ങള്‍ സഹിതം വരച്ചുകാട്ടുന്നു.
സുറിയാനി സഭയുടെ കൂദാശകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നിദ്രപ്രാപിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അല്ലെങ്കില്‍ വാങ്ങി പോയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. യുക്തിവാദികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയാണ് ഈ പുസ്തകം. മരണശേഷം നിത്യജീവന്‍, സ്വര്‍ഗ്ഗരാജ്യം ഇതെല്ലാം മനുഷ്യന്‍ സ്വപ്നം കാണുന്നുണ്ട്. ഇത് പരിശുദ്ധ സഭക്കും അഭിവന്ദ്യ മേലധ്യക്ഷന്മാര്‍, വന്ദ്യ കോര്‍ എപ്പിസ്‌കോപ്പാമാര്‍, ബഹു.വൈദീകര്‍,ബഹു.സിസ്‌റ്റേഴ്‌സ്, ബഹു.ശെമ്മാശ്ശന്മാര്‍, സഭാഭാരവാഹികള്‍, സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കുടുംബയൂണിറ്റ്, വനിതാസമാജം, യൂണിറ്റ് അസോസിയേഷന്‍ മറ്റ് വിശ്വാസികള്‍ക്കും എല്ലാം വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാവുന്ന പുസ്തകമാണിത്.
ന്യായവിധിയും, സ്വര്‍ഗ്ഗവും നരകവും, നിത്യജീവനും, കിരീടവും, സാത്താനെ ചങ്ങലക്കിട്ടിട്ട് യേശുവിനൊപ്പമുള്ള ജീവിതവും, പുതിയ ആകാശവും പുതിയ ഭൂമിയും എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഇതര വിഭാഗക്കാര്‍ക്കും മനസിലാക്കിയിരിക്കേï ഭാഗങ്ങളും രഹസ്യങ്ങളുമായ പരസ്യമായ പുസ്തകമാണിത്. ഇത് വായിച്ച് പഠിക്കുവാനും മനസിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ഉത്തേജനം നല്‍കുന്ന പുസ്തകമാണിത്. നന്നായി പ്രാര്‍ത്ഥിച്ച് മനസിരുത്തി വായിക്കുക. വായിക്കുമ്പോള്‍ സാത്താന്‍ ഇടപെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. വികടചിന്തകള്‍ മാറ്റി വിശ്വാസത്തോടെ വായിക്കുക. ആത്മാര്‍ത്ഥതയോടെ പഠിക്കുക. ഇതിലും വലിയതായ ഒന്നുണ്ട് വിവാഹത്തിനും മറ്റു വിശേഷദിവസങ്ങള്‍ക്കും, മത്സരങ്ങള്‍ക്കും എല്ലാം സമ്മാനവും പ്രസന്‌റേഷനും നല്‍കാന്‍ പറ്റുന്ന ഒരു വലിയ ഉള്ളടക്കമുള്ള ചെറിയപുസ്തകമാണിത്. തീര്‍ച്ചയായും ഇത് വായിക്കുന്നവര്‍ പരാചയപ്പെടില്ല. ദൈവം അനുഗ്രഹിക്കട്ടെ..