Saturday, December 28, 2024
Homeഅമേരിക്കഡോ. അജു ജോ ശങ്കരത്തിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റന്റുകളോട് പി.എച്ച്.ഡി കരസ്ഥമാക്കി

ഡോ. അജു ജോ ശങ്കരത്തിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റന്റുകളോട് പി.എച്ച്.ഡി കരസ്ഥമാക്കി

കോട്ടയം: പാത്താമുട്ടം സെന്റഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായി സേവനാമനുഷ്ഠിക്കുന്ന അജു ജോ ശങ്കരത്തിലിന്‌ കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽനിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ചു. ഡോ. അജു PHD ഗവേഷണത്തിന്റെ ഭാഗമായി നൂതനങ്ങളായ കണ്ടുപിടുത്തങ്ങൾക്ക് നാല് ഇന്ത്യൻ പേറ്റൻറ് കളും, വിവിധ ഇൻറർനാഷണൽ പിയർ റിവ്യൂവേഡ് ജേണലുകളിലായി നാല് പേപ്പറുകൾ പബ്ലിഷ് ചെയ്യുകയും, വിവിധ അന്താരാഷ്ട്ര കോൺഫറൻസുകളിൽ അഞ്ച് പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും, മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരിയുമായ വെരി. റവ. ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെയും ആനി ജോൺ ശങ്കരത്തിൽ കൊച്ചമ്മയുടെയും മകനാണ് ഡോ. അജു ജോ ശങ്കരത്തിൽ.

കേരള ഗവൺമെൻറ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന അശ്വതി ആൻ മാത്യുവാണ് ഡോ. അജു വിൻറെ ഭാര്യ. അമേരിക്കയിൽ ഗവൺമെൻറ് വാട്ടർ ഡിപ്പാർട്മെന്റിൽ എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന ജിനു പീറ്റർ ആണ് ഡോ. അജുവിൻ്റെ ഏക സഹോദരി. ജിനുവിൻറെ ഭർത്താവും ഡോ. അജുവിൻ്റെ അളിയനുമായ ഡോ. അജയ് ഡാനിയൽ പീറ്റർ അമേരിക്കയിൽ ഫിലഡൽഫിയായിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ട് മക്കൾ ഉണ്ട് – അലീസയും അയിലീനും

പി എച്ച് ഡി കരസ്ഥമാക്കി ശങ്കരത്തിൽ കുടുംബത്തിന്റെ അഭിമാനമായി മാറിയ അജുവിനെ ശങ്കരത്തിൽ നെടിയവിള കുടുംബയോഗത്തിൽ വെച്ച് കുടുംബത്തിന്റെ മുഖ്യ രക്ഷാധികാരിയും, നിലയ്ക്കൽ ഭദ്രാസനാധിപനുമായ ഡോ. ജോഷ്വ മാർ നിക്കോടിമോസ് തിരുമനസ്സുകൊണ്ട് കുടുംബത്തിന്റെ അനുമോദനങ്ങൾ അറിയിക്കുകയും ഫലകം നല്കുകയും ചെയ്തു.

കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയിൽ വച്ച് പള്ളി വികാരിയുടെ നേതൃത്വത്തിൽ ഫാ. നിബു ഫിലിപ്പ് ഡോ. അജു ജോ ശങ്കരത്തിലിനെ പൊന്നാട അണിയിച്ചു അനുമോദിക്കുകയും ഇടവകയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ Mgocsm ന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറിയുമാണ് ഡോ. അജു ജോ ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments