ധനുമാസ ചന്ദ്രികയിലെ
മഞ്ഞണിഞ്ഞ രാവിൽ,
അന്ന് ബത്ലഹേമിലെ
പുൽതൊഴുത്തിൽ ഒരു ഉണ്ണി പിറന്നു…
ഉണ്ണിയേശു പിറന്നു!
ആകാശം നിറയെ നക്ഷത്രങ്ങൾ പ്രഭ
തൂകി,
ഭൂമിയിലെല്ലാം മാലോകർ
ആഹ്ലാദചിത്തരായി!
രാജിധിരാജൻ ഭൂജാതനായി
ഈ രാവിൽ … ക്രിസ്മസ്സ് രാവിൽ!
ആകാശവീഥിയിൽ മാലാഖമാരവർ
താരാട്ടുപാടി ഉറക്കീടുവാനായ്
മനതാരിൽ ദിവ്യഗീതങ്ങൾ
നിനച്ചിരുന്നു…
മനതാരിൽ ദിവ്യഗീതങ്ങൾ
നിനച്ചിരുന്നു!
സംഗീതസാന്ദ്രമാം ക്രിസ്മസ്സ് രാവിൽ,
സമ്മാനപ്പൊതിയുമായി എത്തുന്നു
പാപ്പ!
ലോകം മുഴുവൻ ശാന്തി നൽകുമീ
രാവിൽ സാൻ്റാക്ലോസ് എത്തി…
ക്രിസ്മസ്സ് രാവെത്തി!
ജാതിമതഭേദങ്ങളൊന്നുമില്ലാതെ
മാലോകരെല്ലാം ഒരുങ്ങീടുന്നു
രാജാധിരാജനെ വരവേൽക്കാൻ!
അണിചേരാം നമുക്കൊന്നായ്
ആഹ്ലാദചിത്തരായ് ഈ ക്രിസ്മസ്സ്
രാവിൽ!
എല്ലാർക്കും എൻ്റെ ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ❤️💕💕💕🌹