ക്രിസ്മസ് വന്നു ലോകർക്കൊപ്പം
കേരളമെങ്ങും ആഘോഷം
മഞ്ഞിൽ മരവും കോച്ചി വിറയ്ക്കും
രാവിൽ വന്നു പിറന്നവനേ
നിസ്വാർത്ഥതയുടെ പര്യായം നീ
ഞങ്ങൾക്കേകീ നിൻ ജീവൻ
ദൈവപത്രനെ എതിരേൽക്കാൻ
ലോകം മുഴുവനൊരുങ്ങുമ്പോൾ
മലയാളികളും മാമലനാടും
ആകെയൊരുത്സവമാഘോഷം
കരോളു പാടാൻ പോകണ്ടേ
പുൽക്കൂടിനിയുമൊരുക്കീലെ
ആകാശത്തിലെ നക്ഷത്രം പോൽ
ക്രിസ്മസ് സ്റ്റാറും തൂക്കേണ്ടേ
പുത്തനുടുപ്പുകൾ വാങ്ങേണം
സമ്മാനങ്ങൾ നൽകേണം
സൗഹൃദമെല്ലാം ഓർക്കേണം
നേരിൽ പോയി കാണേണം
നമ്മുടെ പാപം നീക്കീടാൻ ക്രിസ്തു
പിറന്നൊരു തിരുനാളിൽ
പുഞ്ചിരി നിറയും മുഖവും പിന്നെ
സ്നേഹം നിറയും മാനസവും
സ്നേഹം തന്നെ ഈശ്വരനും
ഭയമില്ലാതെ സ്നേഹിക്കു
സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ
ദൈവാനുഗ്രഹമുണ്ടാവും.