Wednesday, October 9, 2024
Homeകേരളംഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.രാവിലെ 10 പത്തോടെ കാട്ടാക്കടയിൽ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്.

കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments