Monday, September 30, 2024
Homeകേരളംഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കം മധ്യവയസ്കനെ നാലുപേർ ചേർന്നു മർദ്ദിച്ചു അവശനാക്കി.

ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കം മധ്യവയസ്കനെ നാലുപേർ ചേർന്നു മർദ്ദിച്ചു അവശനാക്കി.

തിരുവനന്തപുരത്ത് ദേശീയപാത ഉദിയൻകുളങ്ങരയില്‍ ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കം മധ്യവയസ്കനെ നാലുപേർ ചേർന്നു മർദ്ദിച്ചു അവശനാക്കി.
ചെങ്കല്‍ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മർദ്ദിച്ചു അവശനാക്കിയത്.

ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിൻ ( 25 ), അഖില്‍ (22), ബാലരാമപുരം തേരി വിള, വീട്ടില്‍ വിജിത്ത് (24 ) ഉച്ചക്കട രേവതി നിവാസില്‍ ശ്യാം ലാല്‍ (22) എന്നിവരെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ ബൈക്കിലെത്തിയ നാലംഗ സംഘം ഉദിയൻകുളങ്ങര ജംഗ്ഷന് സമീപം റോഡില്‍ അദ്യാസ പ്രകടനം നടത്തുകയായിരുന്നു.

അതുവഴി ബൈക്കിലെത്തിയ പ്രഭുകുമാർ മുന്നിലേക്ക് കടക്കാൻ സാധിക്കാതെ വന്നതോടെ ബൈക്കിന്റെ ഹോണ്‍ മുഴക്കിയത് യുവാക്കളെ പ്രകോപിപ്പിച്ചു. തുടർന്ന് നാലംഗ സംഘം പ്രഭുകുമാറുമായി വാക്കേറ്റത്തില്‍ ഏർപ്പെടുകയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ എത്തിയതോടെ നാലാംഗ സംഘം ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments