Saturday, September 28, 2024
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാലസ് എബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കേരള അസോസിയേഷൻ ഓഫ് ഡാലസ് എബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ചു

സിജൂ വി ജോർജ്

ഡാലസ്: ഡാളസ് കേരള അസോസിയേഷൻ മുൻ ഡയറക്ടർ ബോർഡ് അംഗവും , അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന എബ്രഹാം തെക്കേമുറിയുടെ ദേഹവിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു.

ആഗസ്റ് 15 ന്രാവിലെ11:30 ന് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ . പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു .കേരള അസോസിയേഷന് എബ്രഹാം തെക്കേമുറി നൽകിയ സംഭാവനകൾ കേരള അസോസിയേഷന്റെ കേരള അസോസിയേഷന്റെ ആദ്യകാല പ്രവർത്തകനും , അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഐ വർഗീസ് അനുസ്മരിച്ചു. ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡൻറ് , പിസി മാത്യു ഗ്ലോബൽ ഇന്ത്യ ഫെഡറേഷൻ, മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ചെറിയാൻ എന്നിവർ തെക്കേമുറിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തു

അസോസിയേഷൻ / ഐ സി ഇ സി ഭാരവാഹികളായ ദീപക് നായർ, സിജു വി ജോർജ്, രാജൻ ഐസക്, ടോമി നെല്ലിവേലിൽ, സാബു മാത്യു, ജേക്കബ് സൈമൺ, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാൾഡ് പത്രാധിപർ രാജു തരകൻ , ലാനാ മുൻ പ്രസിഡണ്ട് ജോസ് ഓച്ചാലിൽ, പിടി സെബാസ്റ്റ്യൻ, ടി സി ചാക്കോ, തുടങ്ങിയവരും സംബന്ധിച്ചു. സോഷ്യൽ സർവീസ് ഡോക്ടർ ജയ്സി ജോർജ് നന്ദി പ്രകാശനം നടത്തി.

സിജൂ വി ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments