പാരിസ് ഒളിംപിക്സിൽ ആദ്യ സ്വർണം ചൈനയ്ക്ക് ലഭിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം എന്ന ഇനത്തിലാണ് ചൈന സ്വർണം സ്വന്തമാക്കിയത്. ചൈനയിൽ നിന്നുള്ള ഷെങ് ലിഹാവോയും ഹുവാങ് യുട്ടിങ്ങുമാണ് ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിൽ ഇന്ത്യക്ക് ഫൈനലിൽ യോഗ്യത നേടാനായില്ല.ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെ തോൽപ്പിച്ചാണ് ചൈന ഫൈനലിൽ ഒന്നാമതെത്തിയത്. 16-12നായിരുന്നു ചൈനയുടെ വിജയം. അതേസമയം ദക്ഷിണ കൊറിയ വെള്ളിയും, കസാഖ്സ്ഥാന്‍ വെങ്കലവും നേടി.
ഫൈനലിലേക്ക് യോഗ്യത നേടാതെ ഷൂട്ടിംഗ് ഇനത്തിൽ ഇന്ത്യയ്ക്ക് നിരാശയാണ് ഉണ്ടായത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്താവുകയായിരുന്നു. സരബ്‌ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.