സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം.തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്. ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ പച്ചക്കറിവില കുതിച്ചുയരാൻ കാരണം.
മഴ കുറഞ്ഞതാണ് തമിഴ്നാട്ടിലെ ഉത്പാദനത്തിന് തിരിച്ചടിയായത്.25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. ബീൻസിന് 160 രൂപയാണ് നിരക്ക്. തക്കാളി വിലയും 100 ലേക്ക് അടുത്തിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി.
ഉത്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർധനവ് തുടരാനാണ് സാധ്യത. സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.