തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുന്നു. സർക്കാരിനെ വികൃതമാക്കുന്ന നടപടികൾ പൊലീസിൽ നിന്നുണ്ടായെന്നും സംസ്ഥാനകമ്മിറ്റിയില്‍ വിമർശനമുയര്‍ന്നു.
അതേസമയം, ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും അഭിപ്രായവും ഉയർന്നു. കെ.കെ.ഷൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത പാർട്ടി വോട്ടുകൾ വരെ നഷ്ടമാക്കിയെന്നും വിമർശനമുണ്ടായി.
ഇടുക്കി, എറണാകുളം, തൃശൂര്‍ കമ്മിറ്റികളാണ് വിമര്‍ശനം ഉന്നയിച്ചത് . കെ.കെ ഷൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് ജനം ആഗ്രഹിക്കുന്നതെന്നും സംസ്ഥാന കമ്മറ്റിയിൽ തുറന്നുപറച്ചിലുണ്ടായി. വിമർശനങ്ങളോട് മുഖ്യമന്ത്രി മൗനം പാലിച്ചു.