ഇന്ത്യൻ സ്വാതന്ത്ര്യസമര യോദ്ധാവും ദേശീയ പ്രസ്ഥാനത്തിലെ ശക്തനായ നേതാവുമായ സുഭാഷ് ചന്ദ്രബോസ് ഒറീസയിലെ കട്ടക്കിൽ 1897- ജനുവരി 23ന് ജനിച്ചു.
കോളേജ് വിദ്യാഭ്യാസകാലത്ത് രാമകൃഷ്ണ വിവേകാനന്ദന്മാരുടെ ആദർശങ്ങളും ജീവിതരീതിയും പിന്തുടരാൻ ശ്രമിച്ചു. 1921 ൽ ലണ്ടനിൽ നിന്ന് ഐ സി എസ് പരീക്ഷ പ്രശസ്തമായ നിലയിൽ പാസായെങ്കിലും സുഭാഷ് ആ പദവി നിരാകരിച്ചു .അദ്ദേഹം കൽക്കത്ത നാഷണൽ കോളേജിൽ പ്രിൻസിപ്പലായി. പിന്നീട് 1927 ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായി. കോൺഗ്രസിന്റെ മദ്രാസ് സമ്മേളനത്തിൽ ജവഹർലാലി നോടൊപ്പം അദ്ദേഹം സെക്രട്ടറിപദം അലങ്കരിച്ചു.
1930 ൽ തടവിലായ ബോസിനെ ചികിത്സയ്ക്കായി വിയന്നയിലേക്കയച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് തിരിച്ചുവിടാൻ അദ്ദേഹം പ്രചാരണം നടത്തി .ബോംബെയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും തടങ്കലിൽ ആയി .1938 ഹരിപ്പുര സമ്മേളനത്തിൽ ബോസ് കോൺഗ്രസ് പ്രസിഡൻറ് ആയി. എന്നാൽ പാർട്ടിയിലെ അന്തച്ചിദ്രങ്ങൾ അദ്ദേഹത്തെ പ്രസിഡൻറ് പദം രാജിവെക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് ഫോർവേഡ് ബ്ലോക്ക് എന്ന സംഘടന രൂപീകരിച്ച അദ്ദേഹം കോൺഗ്രസിൽ നിന്ന് പുറത്തായി.
തടവിലാക്കപ്പെട്ട ബോസ് ഒളിവിൽ പോയി .സോവിയറ്റ് യൂണിറ്റിലേക്ക് കടന്നു. 1941ൽ ജർമ്മനിയിൽ എത്തി. 1943 ല്‍ ദക്ഷിണ പൂർവ്വേഷ്യയിലേക്കും ബർലിനിൽ താമസിച്ചിരുന്നപ്പോൾ അവിടുത്തെ ഇന്ത്യക്കാരാണ് അദ്ദേഹത്തിന് നേതാജി എന്ന വിശേഷണം നൽകിയത്. 1943 ജനുവരി 26 ന് അദ്ദേഹം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അവിടെനിന്ന് അദ്ദേഹം ജപ്പാനിലേക്ക് പോയി. ഇന്ത്യൻ ദേശീയ സേനയുടെ ചുമതല ഏറ്റെടുത്ത ബോസ് സിംഗപ്പൂരിൽ നിന്ന് ജപ്പാനിലേക്ക് പോകുമ്പോൾ തായ് പെയിൽ വെച്ച് വിമാനം തകർന്നു മരണപ്പെടുകയായിരുന്നു .