Tuesday, November 26, 2024
Homeഇന്ത്യ"ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ച്‌ കെജ്‌രിവാൾ ; ഹർജി നാളെ പരിഗണിക്കും.

“ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ച്‌ കെജ്‌രിവാൾ ; ഹർജി നാളെ പരിഗണിക്കും.

ന്യൂഡൽഹി; ഡൽഹി മദ്യനയക്കേസിൽ സ്ഥിരജാമ്യം തേടി എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതി ഇഡിയുടെ നിലപാട്‌ തേടി. സ്ഥിരജാമ്യം തേടിയുള്ള ഹർജിക്ക്‌ പുറമെ ആരോഗ്യസാഹചര്യങ്ങൾ കണക്കിലെടുത്ത്‌ ഏഴു ദിവസം ഇടക്കാലജാമ്യം അനുവദിക്കണമെന്നുള്ള അപേക്ഷയും നല്‍കി.

സ്ഥിരജാമ്യത്തിന്റെ കാര്യത്തിലും ഇടക്കാലജാമ്യത്തിന്റെ കാര്യത്തിലും റൗസ്‌അവന്യു കോടതി പ്രത്യേകജഡ്‌ജി കാവേരിബാവ്‌ജ ഇഡി നിലപാട്‌ തേടി. വ്യാഴാഴ്‌ച ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ എസ്‌ വി രാജു നിലപാട്‌ വ്യക്തമാക്കാൻ സമയം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്‌, കെജ്‌രിവാളിന്റെ ജാമ്യഹർജി പരിഗണിക്കുന്നത്‌ ശനിയാഴ്‌ചത്തേക്ക്‌ മാറ്റി.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കാൻ ജൂൺ ഒന്നുവരെയാണ് സുപ്രീംകോടതി  ഇടക്കാല ജാമ്യം അനുവദിച്ചത്. വൈദ്യപരിശോധനയ്ക്കായി ഇടക്കാലജാമ്യം ഏഴുദിവസത്തേക്കുകൂടി നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി പരി​ഗണിക്കാന്‍  സുപ്രീംകോടതി തയ്യാറായില്ല. ഇതേത്തുടർന്നാണ്‌,  സ്ഥിരജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചത്‌.

ഡൽഹി മദ്യനയക്കേസിൽ പ്രതികളായ എഎപി നേതാവ്‌ മനീഷ്‌ സിസോദിയ, ബിആർഎസ്‌ നേതാവ്‌ കെ കവിത എന്നിവരുടെ ജാമ്യാപേക്ഷകൾ പ്രത്യേകജഡ്‌ജി കാവേരിബാവ്‌ജ നേരത്തേ തള്ളിയിരുന്നു. കെജ്‌രിവാളിനെ രണ്ടാഴ്‌ചത്തേക്ക്‌ കസ്റ്റഡിയിൽ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡി പുതിയ അപേക്ഷ നൽകിയിട്ടുണ്ട്‌.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments