Sunday, November 24, 2024
Homeഇന്ത്യഫോണും, ഡ്രോണും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഗൂഗിള്‍: ജോലി ലഭിക്കുക 30 ലക്ഷം പേര്‍ക്ക്.

ഫോണും, ഡ്രോണും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഗൂഗിള്‍: ജോലി ലഭിക്കുക 30 ലക്ഷം പേര്‍ക്ക്.

ചെന്നൈ: സ്മാര്‍ട്ട്ഫോണുകളും ഡ്രോണുകളും നിര്‍മ്മിക്കുന്നതിനായി ഗൂഗിള്‍ തമിഴ്‌നാട്ടിലേയ്ക്ക്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗൂഗിളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഡിജിറ്റല്‍ പരിവര്‍ത്തനം, നവീകരണം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി . ഗൂഗിള്‍ ഉടന്‍ തന്നെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ചര്‍ച്ച ചെയ്ത സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിനായി ഒരു സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ കമ്പനിയും , സര്‍ക്കാരും തമ്മില്‍ ധാരണയായി . ഈ ടാസ്‌ക് ഫോഴ്സ് സംസ്ഥാനത്ത് ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കും.തമിഴ്നാട്ടില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഗൂഗിളിന്റെ ഫ്ളാഗ്ഷിപ്പ് പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറും.

തായ്വാനീസ് കമ്ബനിയായ ഫോക്സ്‌കോണുമായി സഹകരിച്ച് ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ തമിഴ്നാട്ടില്‍ അസംബിള്‍ ചെയ്യും. കൂടാതെ, ഗൂഗിളിന്റെ ഡ്രോണ്‍ സബ്‌സിഡിയറി കമ്ബനിയായ വിംഗ് അതിന്റെ ഡ്രോണുകള്‍ അസംബിള്‍ ചെയ്യുന്നതിനുള്ള യൂണിറ്റും തമിഴ്നാട്ടില്‍ സ്ഥാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments