Monday, December 23, 2024
Homeഅമേരിക്കമെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 അവാർഡുകൾ വിതരണം ചെയ്തു.

മെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 അവാർഡുകൾ വിതരണം ചെയ്തു.

രവി കൊമ്മേരി,

ഷാർജ : മെഹ്ഫിൽ ഇൻ്റർനാഷണൽ ജിസിസി ദുബായ് റീജിയൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ 2024 വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. അവാർഡ് വിതരണ ചടങ്ങിൽ സിനിമാ സംവിധായകൻ സജിൻലാൽ, സിനിമാ സീരിയൽ നടി ലക്ഷ്മി, ബഷീർ സിൻസില, പോൾസൻ പാവറട്ടി, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

ഷോർട്ട് ഫിലിം നിർമ്മാണ രംഗത്ത് വളരെയധികം മത്സരങ്ങളും സാങ്കേതികമികവുകളും മാറ്റുരക്കുന്ന ഈ കാലഘട്ടത്തിൽ വളരെ നല്ല നല്ല സൃഷ്ടികളാണ് മത്സരത്തിൽ മാറ്റുരച്ചതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. മത്സരത്തിൽ മികച്ച ചിത്രമായി ഏക് കഹാനി എന്ന ഹ്രസ്വസിനിമ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രമായി റെയ്സ് എന്ന സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ മികച്ച സംവിധായകൻ അനൂപ് കൂമ്പനാട്, മികച്ച നടൻ സജിൻ പൂളക്കൽ, മികച്ച നടി ഷാലി ബിജു, മികച്ച ക്യാമറാമാൻ ഉണ്ണികൃഷ്ണൻ ഒറ്റതെങ്ങിൽ, മികച്ച എഡിറ്റർ പ്രെസ്‌ലി വേഗസ്, മികച്ച തിരക്കഥ റഹ്മത്തു പുളിക്കൽ എന്നിവരും അവാർഡുകൾ കരസ്ഥമാക്കി.

റിപ്പോർട്ടർ,
രവി കൊമ്മേരി,
യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments