പാലക്കാട് മണ്ണാർകാട് രണ്ടു പേർ കുഴഞ്ഞുവീണ് മരിച്ചു.എതിർപ്പണം ശബരി നിവാസിൽ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
ശബരീഷിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുണ്ട്. പാലക്കാട് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാൾ 3 മുതൽ 5 വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.