Saturday, November 23, 2024
Homeഇന്ത്യജമ്മു കശ്‌മീരിൽ അഫ്‌സ്‌പ പിൻവലിക്കുമെന്ന്‌ അമിത്‌ ഷാ.

ജമ്മു കശ്‌മീരിൽ അഫ്‌സ്‌പ പിൻവലിക്കുമെന്ന്‌ അമിത്‌ ഷാ.

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ സായുധസേന പ്രത്യേക അധികാര നിയമം (അഫ്‌സ്‌പ) പിൻവലിക്കുന്നത്‌ പരിഗണിക്കുന്നുവെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ജമ്മു കശ്‌മീർ ജനതയും പ്രതിപക്ഷ പാർടികളും നിരന്തരം ആവർത്തിച്ചിട്ടും 10 വർഷം ചൊവിക്കൊള്ളാത്ത ആവശ്യമാണ്‌ ഇപ്പോൾ തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലെത്തിയപ്പോൾ പ്രഖ്യാപിക്കുന്നത്. ‘ക്രമസമാധാനം ഉറപ്പാക്കാൻ’ ആവശ്യമെങ്കിൽ വെടിവയ്‌ക്കാനും അറസ്‌റ്റിനും എവിടെയും പരിശോധനയ്‌ക്കും സൈന്യത്തിന്‌ അധികാരം നൽകുന്ന വിവാദ നിയമമാണ്‌ അഫ്‌സ്‌പ.

സൈന്യത്തെ പിൻവലിച്ച്‌ ക്രമസമാധാനപാലനം ജമ്മു കശ്‌മീർ പൊലീസിനെ ഏൽപ്പിക്കാനാണ്‌ കേന്ദ്രസർക്കാരിന്റെ പദ്ധതിയെന്ന്‌ ഷാ അഭിമുഖത്തിൽ പറഞ്ഞു. മുമ്പ്‌ ജമ്മു കശ്‌മീർ പൊലീസിന്‌ വിശ്വാസ്യതയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ അവർ ദൗത്യങ്ങൾ ഏറ്റെടുത്ത്‌ നടപ്പാക്കുന്നുണ്ട്‌. സെപ്‌തംബറിനുമുമ്പ്‌ ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നും അമിത്‌ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ സെപ്‌തംബറിനുള്ളിൽ നടത്തണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments