കോട്ടയം: നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എംജി യൂണിവേഴ്സിറ്റി കലാകിരീടം തിരികെ പിടിച്ച് എറണാകുളം മഹാരാജസ് കോളജ്. 129 പോയിന്റുമായാണ് എറണാകുളം മഹാരാജാസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്.
2010ൽ കോട്ടയത്തു നടന്ന കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയതിനു ശേഷം നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മഹാരാജാസ് കിരീടം ചൂടുന്നത്. 111 പോയിന്റു നേടി സെന്റ് തെരേസാസ് രണ്ടാം സ്ഥാനം നേടി.
102 പോയിന്റ് വീതം നേടി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും തേവര എസ്എച്ച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. 43 പോയിന്റുമായി കോട്ടയം സിഎംഎസ് കോളജ് നാലാമതെത്തി.
എസ്എച്ച് കോളജ് തേവരയിലെ പി. നന്ദന കൃഷ്ണനും എറണാകുളം സെന്റ് തെരാസാസ് കോളജിലെ കെ.എസ്. സേതുലക്ഷ്മിയും കലാതിലകപ്പട്ടം പങ്കിട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവിനാണ് കലാപ്രതിഭാ പുരസ്കാരം.
പ്രതിഭാതിലകം രണ്ടാം തവണയും സെന്റ് തെരേസാസ് കോളജിലെ ട്രാന്‍സ്ജെന്‍ഡര്‍ സഞ്ജന ചന്ദ്രന് സ്വന്തമാക്കി. സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എന്‍. വാസവന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.