കോട്ടയ്ക്കൽ.–നഗരസഭയിലെ 2 വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ഈസ്റ്റ് വില്ലൂർ വാർഡിൽ 75 ശതമാനം പോളിങ്ങും ചുണ്ടയിൽ 79 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇരു വാർഡുകളിലും ഓരോ ബൂത്ത് വീതമാണ് ഉണ്ടായിരുന്നത്. ഈസ്‌റ്റ് വില്ലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി അടാട്ടിൽ ഷഹാന ഷഹീറും (ലീഗ്), എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി റഹീമ ഷെറിനുമാണ് ജനവിധി തേടിയത്.
ചുണ്ട വാർഡിൽ യുഡിഎഫിലെ വി.പി.നഷ് വ ശാഹിദും (ലീഗ്), എൽഡിഎഫ് സ്വതന്ത്രയായി റുഖിയ റഹീമും എ സ്ഡിപിഐയ്ക്കുവേണ്ടി ഷാഹിദ മാടക്കനുമാണ് മത്സരിച്ചത്. ഇന്നു രാവിലെ ഫലമറിയും. ലീഗിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ നഗരസഭാധ്യക്ഷ സ്ഥാനത്തിനൊപ്പം കൗൺസിലർ പദവിയും ബുഷ്റ ഷബീർ രാജിവച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഷാഹില സജാസ് (ലീഗ്) അയോഗ്യത നേരിട്ടതോടെ ചുണ്ട വാർഡിലും തിരഞ്ഞെടുപ്പ് ആവശ്യമായിവന്നു.
– – – – – – – – –