Sunday, December 22, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത് ..

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“In the end, we will remember not the words of our enemies, but the silence of our friends.”

– Dr. Martin Luther King Jr.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ ഈ ഉദ്ധരണി മറ്റൊരു രീതിയിലും പറയപ്പെടുന്നു .

“A true friend’s silence hurts more than an enemy’s rough words”

എത്ര സത്യമായ വാക്കുകൾ.

“യഥാർത്ഥ സുഹൃത്തിൻ്റെ മൗനം ശത്രുവിൻ്റെ കഠിന
വാക്കുകളേക്കാൾ നമ്മെ വേദനിപ്പിക്കുന്നു..”

“യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക അത്രയേറെ പ്രയാസം ” എന്ന മറ്റൊരു ഉദ്ധരണിയും ഇതോട് ചേർത്ത് വായിക്കുമ്പോൾ നല്ല സ്നേഹിതരെ നഷ്ടമാക്കാതെ സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ബോദ്ധ്യമാകുന്നു.

“എല്ലാം അറിയുന്ന.,എല്ലാം പറയാവുന്ന., ഏത് പ്രതിസന്ധിയിലും കൂടെയുള്ള സ്നേഹിതൻ ആരോ അപ്രകാരമുള്ളവരാണ് ഉത്തമ സുഹൃത്ത്..”

അങ്ങനെയൊരു ചങ്ങാതിയെ കണ്ടെത്താൻ എളുപ്പമല്ല എന്നതും എല്ലാ സൗഹൃദങ്ങളും അപ്രകാരമല്ല എന്നുള്ളതും പല സൗഹൃദങ്ങളേയും അടുത്തറിയുമ്പോൾ ഉണ്ടാകുന്നഅനുഭവങ്ങളിലൂടെ നാം അറിഞ്ഞതാണ്.

അപ്പോൾ ഓർക്കേണ്ടത് ഒന്നു മാത്രം.. ഉത്തമ സുഹൃത്തിനെ മൗനത്തിലേക്ക് നയിക്കുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക എന്നതാണത്.

നല്ല സുഹൃത്ത് ആര്..? എന്ന ശീർഷകത്തോടെയുള്ള ലേഖനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

1)നല്ല സുഹൃത്ത് നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നു

2) വിജയത്തിൽ നിങ്ങൾക്കൊപ്പം സന്തോഷിക്കുന്നു.

3) ദു:ഖത്തിൽ നിങ്ങൾക്കൊപ്പം
പങ്കു ചേരുന്നു.

4) ആപത്തിൽ സഹായഹസ്തവുമായി കൂടെ നിൽക്കുന്നു.

5) നല്ല സ്നേഹിതൻ സ്വാർത്ഥതയോടെ പെരുമാറുന്നില്ല.

6) നല്ല സ്നേഹിതൻ ഗൂഢമായ് ഒന്നും നിനക്കെതിരായ് ചിന്തിക്കുന്നില്ല.

7) എല്ലാത്തിലും ഉപരി ഒരുമിച്ചായിരിക്കുമ്പോൾ സന്തോഷവും മനസ്സ് തകർന്നിരിക്കുമ്പോൾ ആശ്വാസവും ഉണ്ടാകുന്നു.

ഇതിൽ ഒടുവിലത്തെ കാര്യം മാത്രം വിശകലം ചെയ്താൽ യഥാർത്ഥ സുഹൃത്തിനെ തിരിച്ചറിയാം..

“ഒരുമിച്ചായിരിക്കുമ്പോൾ സന്തോഷവും നൊമ്പരപ്പെടുമ്പോൾ ആശ്വാസവും പകരുന്ന സുഹൃത്ത് ആരോ.. അവരാണ് ഉത്തമ സുഹൃത്ത്..”

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല.

(യോഹന്നാൻ 15: 12-13)

വി. ബൈബിളിലെ ഈ വചനം സ്നേഹിതർ എത്ര വിലപ്പെട്ടവർ എന്ന് വ്യക്തമാക്കുന്നു.
ജീവൻ നൽകിയില്ലെങ്കിലും നല്ല സ്നേഹിതരെ മൗനത്തിലേക്ക് തള്ളിയിടാതെ കരുതലുള്ളവരാവുക.

ഉത്തമ സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളോട് മൗനത്തിലാണോ…? എങ്കിൽ ഓർക്കുക..

മൗനത്തിലേക്ക് നയിച്ചത് നിങ്ങൾ തന്നെയാവാം..

ഒരുമിച്ചായിരുന്ന നല്ല കാലത്തിലേക്ക് ., വാചാലമായിരുന്ന ദിനങ്ങളിലേക്ക് ., ആ ഹൃദയത്തെ വീണ്ടും നയിക്കുക …
വിട്ടുകളയാതെ ആ സൗഹൃദത്തെ കൂടെ ചേർക്കുക…

എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹപൂർവ്വം
ശുഭദിനാശംസകൾ നേരുന്നു..💚🙏

ബൈജു തെക്കുംപുറത്ത് ..✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments